KeralaLatest

ലക്കി ബില്‍ ആപ്പിന്റെ ഉദ്ഘാടനം ഇന്ന്

“Manju”

സംസ്ഥാനത്തെ ചരക്ക് സേവനം നികുതി വകുപ്പ് ആരംഭിക്കുന്ന ഏറ്റവും പുതിയ ആപ്പായ ലക്കി ആപ്പ് ഇന്ന് ഉദ്ഘാടനം ചെയ്യും.ധനമന്ത്രി എന്‍. ബാലഗോപാലന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നത്. ജനങ്ങള്‍ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകള്‍ നേരിട്ട് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് ലഭ്യമാകുന്ന തരത്തിലുള്ള സംവിധാനമാണ് ലക്കി ആപ്പില്‍ ഒരുക്കിയിട്ടുള്ളത്.ലക്കി ബില്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്യുന്ന ബില്ലുകള്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും വിതരണം ചെയ്യുന്നുണ്ട്. പ്രതിദിന, പ്രതിവാര, പ്രതിമാസ വിജയികള്‍ക്ക് പ്രതിവര്‍ഷം അഞ്ചു കോടിയുടെ സമ്മാനങ്ങള്‍ ആയിരിക്കും ലഭിക്കുക.

Related Articles

Back to top button