KannurKeralaLatest

കേളകം സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ അണുനാശിനി തളിച്ച് ശുചീകരിച്ചു

“Manju”

ഹർഷദ് ലാൽ തലശ്ശേരി
കേളകം: എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷകൾക്കു മുന്നോടിയായി സംസ്ഥാനത്തെ സ്‌കൂളുകൾ അണുവിമുക്തമാക്കിത്തുടങ്ങി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സ്കൂളുകളുടെയും നേതൃത്വത്തിൽ ഫയർഫോഴ്സിന്റെ സഹകരണത്തോടെയാണ് ശുചിയാക്കൽ പ്രവർത്തി നടത്തിയത്. ചൊവ്വാഴ്ച മുതലാണ് പരീക്ഷകൾ ആരംഭിക്കുന്നത്.

കൊവിഡ് 19 രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ കരുതലോടെയാണ് സംസ്ഥാനം പരീക്ഷകൾക്ക് തയാറെടുക്കുന്നത്. ഇതിനുമുന്നോടിയായി സ്‌കൂൾ പരിസരവും ക്ലാസ്മുറികളും അണുവിമുക്തമാക്കിത്തുടങ്ങി. അതിനുശേഷം അടച്ചിടുന്ന ക്ലാസ്മുറികൾ പരീക്ഷക്കുവേണ്ടി മാത്രമേ തുറക്കൂ. ഫയർഫോഴ്സിന്റേയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും സൗകര്യങ്ങൾ ഉപയോഗിച്ചാണ് അണുനശീകരണം നടത്തുന്നത് .

കേളകം സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് പേരാവൂർ ഫയർ സ്റേറഷൻ ഓഫീസർ സി.ശശി, ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ജോൺസൺ ,രാജേഷ്, വിനു, ഡിഫൻസ് വളണ്ടിയർമാരായ ശ്രീനിവാസൻ ,അനൂപ്, പ്രിൻസിപ്പാൾ ഗീവർഗീസ് എൻ ഐ, ഹെഡ്മാസ്റ്റർ എം വി മാത്യു എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button