InternationalLatestSports

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍

“Manju”

ശ്രീജ.എസ്

 

കൊറോണ വൈറസ്‌ വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച ചാമ്പ്യന്‍സ് ലീഗ് ഫുട്‍ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളിലെ എതിരാളികളുടെ കാര്യത്തില്‍ തീരുമാനമായി. അടുത്ത മാസം പോര്‍ച്ചുഗലിലെ ലിബ്‌സണിലാണ് മത്സരങ്ങള്‍ നടക്കുക. നാല് ടീമുകളാണ് ഇതുവരെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച നോക്ക് ഔട്ട് സ്റ്റേജിലെ നാല് മത്സരങ്ങള്‍ക്ക് ശേഷമേ അവസാന എട്ട് ടീമുകളെ ഉറപ്പിക്കാനാകൂ.

നോക്ക് ഔട്ട് സ്റ്റേജില്‍ അവശേഷിക്കുന്നത് നാല് മത്സരങ്ങളാണ്. കിരീടം സ്വപ്നം കാണുന്ന സിദാന്റെ റയല്‍ മാഡ്രിഡ് നോക്ക് ഔട്ട് സ്റ്റേജിന്റെ രണ്ടാം പാദ മത്സരത്തില്‍ നേരിടേണ്ടത് പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെയാണ്. ആദ്യ പാദത്തില്‍ റയലിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാകും സിറ്റി ഇറങ്ങുക. ആദ്യ പാദത്തില്‍ ലിയോണിനെതിരെ അപ്രതീക്ഷിത പരാജയം നേരിട്ട യുവന്റസിന് മുന്നിലുള്ളതും നിര്‍ണായക മത്സരമാണ്.

ചെല്‍സിക്കെതിരെ നേടിയ ഏകപക്ഷീയമായ മൂന്ന് ഗോള്‍ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ബയേണ്‍ മ്യൂണിക് ഇറങ്ങുക. ബയേണിനെ അവരുടെ മൈതാനത്തില്‍ ഗോള്‍രഹിതരാക്കുകയും നാലെണ്ണം തിരിച്ചടിക്കുകയും ചെയ്‌താല്‍ മാത്രമേ ചെല്‍സിക്ക് ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാകൂ. നോക്ക് ഔട്ട് സ്റ്റേജിലെ നാലാമത്തെ മത്സരത്തിനായി നാപ്പോളി ബാഴ്‌സലോണയിലേക്ക് സഞ്ചരിക്കും. ആദ്യ പാദ മത്സരം ഒന്നേയൊന്ന് എന്ന ഗോള്‍നിലയില്‍ സമനിലയില്‍ പിരിഞ്ഞെങ്കിലും എവേ ഗോള്‍ നടക്കുന്ന മുന്‍തൂക്കത്തിലാണ് നാപ്പോളി ഇറങ്ങുക.

റയല്‍ X മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തിലെ ജേതാക്കള്‍ക്ക് ക്വാര്‍ട്ടറില്‍ നേരിടേണ്ടി വരിക ലിയോണ്‍X യുവന്റസ് മത്സരത്തിലെ ജേതാവിനെയാണ്. നാപ്പോളിX ബാഴ്‌സലോണ മത്സരത്തിലെ വിജയികള്‍ ചെല്‍സിX ബയേണ്‍ മത്സരത്തിലെ വിജയികളെയും നേരിടും. ക്വാര്‍ട്ടര്‍ ഉറപ്പിച്ച നാലുപേരുടെ മത്സരത്തില്‍ അറ്റ്‌ലറ്റികോ മാഡ്രിഡ് ലെയ്‌പ്സിഗിനെയും പിഎസ്‌ജി അറ്റ്ലാന്റയേയും നേരിടും.

Related Articles

Back to top button