KeralaLatest

അധ്യാപകരുടെ ചിത്രങ്ങളും വിഡിയോകളും ദുരുപയോഗം ചെയ്​തവർക്കെതിരെ നടപടി

“Manju”

പ്രജീഷ് വള്ള്യായി

ഒാൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്​ത അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്​ കേരള പോലീസ്​. കോവിഡ്​ ​വ്യാപനത്തി​ന്റെ പശ്ചാത്തലത്തിൽ സ്​കൂൾ വിദ്യാർഥികൾക്കായി കൈറ്റ്​ വി​ക്​ടേഴ്​സ്​ ചാനൽ വഴിയാണ്​ അധ്യാപകർ ക്ലാസെടുത്തത്​.

വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്കരിച്ച ബദൽ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികൾ ഭൂഷണമല്ല. ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും കേരള പൊലീസ്​ ഫേസ്​ബുക്ക്​ പേജിലൂടെ അറിയിച്ചു. ​

Related Articles

Back to top button