InternationalLatest

പ്രസിഡന്റുമായി മോദി കൂടിക്കാഴ്ച നടത്തി

“Manju”

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി ഉഭയകക്ഷി സംരംഭങ്ങള്‍ അവലോകനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വന്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ച ഫ്രാന്‍സിലെ കാട്ടുതീ സംബന്ധിച്ച വിശകലനം നടത്തി. കാട്ടുതീ പ്രതിരോധിക്കുന്നതില്‍ ഇന്ത്യയുടെ എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്ന ഉറപ്പും പ്രധാനമന്ത്രി നല്‍കി.

പ്രതിരോധ മേഖലയിലെ സഹകരണ പദ്ധതികളും സിവില്‍ ആണവോര്‍ജ മേഖലയിലെ സഹകരണവും ഉള്‍പ്പെടെയുള്ള ഉഭയകക്ഷി സംരംഭങ്ങള്‍ അവലോകനം ചെയ്തു. ആഗോള ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന ചര്‍ച്ചകളും നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റഷ്യ-യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ പോഷകാഹാര കുറവുണ്ടാകാന്‍ സാധ്യതയുള്ളതായും ഇരു രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. ഇരു നേതാക്കളും തങ്ങളുടെ ആഴത്തിലുള്ള സഹകരണത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു. പുതിയ മേഖലകളിലേക്ക് ബന്ധം വിപുലീകരിക്കുന്നതിന് ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

 

Related Articles

Back to top button