IndiaLatest

മലയാളി സൈനികന്‍ ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും

“Manju”

മധ്യപ്രദേശില്‍ പ്രളയത്തില്‍ മരിച്ച മലയാളി സൈനികന്‍ ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. ഉച്ചയോടെ എറണാകുളം മാമംഗലത്തെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് പച്ചാളം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. ജബല്‍പൂരിലുള്ള ഭാര്യ ഗോപി ചന്ദ്രയും മാതാപിതാക്കള്‍ക്കൊപ്പം ഇന്നെത്തും. ഇന്നലെ ഉച്ചയോടെയാണ് ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം യമുന നദിയുടെ തീരപ്രദേശമായ പട്‌നയില്‍ കണ്ടെത്തിയത്. പ്രളയമുന്നറിയിപ്പ് അറിയാതെ നിര്‍മല്‍ കാറില്‍ യാത്ര ചെയ്തതാണ് അപകടത്തിന് കാരണമായത്.

ജപല്‍പൂരില്‍ നിന്ന് മൂന്ന് മണിക്കാണ് നിര്‍മല്‍ യാത്ര തിരിച്ചതെന്നും 8.30ന് ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതായിരുന്നുവെന്നും നിര്‍മ്മല്‍ ശിവരാജന്റെ അമ്മ വ്യക്തമാക്കിയിരുന്നു. 6.57ന് മകനെ വിളിച്ചപ്പോള്‍ 85 കിലോമീറ്ററുകള്‍ കൂടിയേ ഉള്ളൂ എന്നാണ് പറഞ്ഞിരുന്നതെന്നും അമ്മ പറഞ്ഞു.

സംസാരിച്ചുകൊണ്ടിരിക്കവേ മുമ്പില്‍ ഒരു ബ്ലോക്ക് കാണുന്നുണ്ടെന്നും അത് നോക്കിയിട്ട് തിരിച്ചുവിളിക്കാമെന്നും പറഞ്ഞ് നിര്‍മല്‍ ഫോണ്‍ കട്ട് ചെയ്തു. 9 മണിക്ക് വിളിച്ചപ്പോള്‍ നിര്‍മലിന്റെ ഫോണ്‍ സ്വിച്ച്‌ഡ് ഓഫായിരുന്നു. ജീവന്‍ എന്ന സുഹൃത്തിനെ ഫോണ്‍ വിളിച്ചപ്പോള്‍ നിര്‍മല്‍ എത്തിയിട്ടില്ലെന്ന് പറഞ്ഞു. പിന്നീട് വിവരമൊന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് നിര്‍മലിന് അപകടം സംഭവിച്ചതായി കുടുംബം സംശയിക്കുകയും തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തത്.

Related Articles

Back to top button