IndiaLatest

300 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി

“Manju”

മൊഹാലി: പഞ്ചാബില്‍ 300 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍. ജുലൈ ഒന്ന് മുതലാണ് ഇളവ് പ്രാബല്യത്തില്‍ വരിക. സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ഭഗവന്ത് മാനിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു മാസം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പ്രഖ്യാപനം.

300 യൂനിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മി പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനമായിരുന്ന വാതില്‍പ്പടി റേഷന്‍ വിതരണ പദ്ധതിക്ക് കഴിഞ്ഞ മാസം തുടക്കമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൗജന്യ വൈദ്യുതി പ്രഖ്യാപനവും ഇപ്പോള്‍ വന്നിരിക്കുന്നത്.

Related Articles

Back to top button