IndiaLatest

മുടങ്ങി​യ പോളി​സി​കള്‍ പുതുക്കാന്‍ എല്‍. ഐ.സി​

“Manju”

മുംബയ്: തവണകള്‍ അടക്കുന്നതി​ല്‍ വീഴ്ച്ച വന്നതും കാലാവധി​ പൂര്‍ത്തീകരി​ക്കാത്തതുമായ പോളി​സി​കള്‍ പുതുക്കാന്‍ ഉപഭോക്താക്കള്‍ക്ക് എല്‍. ഐ.സി​ അവസരമൊരുക്കുന്നു. യൂലി​പ് പോളി​സി​കള്‍ ഒഴി​കെയുള്ള പോളി​സി​കള്‍ക്ക് ആദ്യമായി​ പ്രീമി​യം മുടങ്ങപ്പോയത് മുതല്‍ അഞ്ചുവര്‍ഷം വരെയുള്ള കാലാവധി​ക്കുള്ളി​ല്‍ പോളി​സി​ പുനരാരംഭി​ക്കാം. ഓഗസ്റ്റ് 17 മുതല്‍ ഒക്ടോബര്‍ 21 വരെയാണ് പദ്ധതി​ കാലാവധി​.

ഏതെങ്കി​ലും പ്രത്യേക സാഹചര്യത്തി​ല്‍ പ്രീമി​യം അടക്കാന്‍ പറ്റാതെ പോളി​സി​ ​മുടങ്ങി​പ്പോയവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ലേറ്റ് ഫീസില്‍ വളരെ ആകര്‍ഷകമായ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ ഒരു ലക്ഷം രൂപ വരെ പ്രീമിയം തിരികെ ലഭിക്കാനുള്ള പോളിസികള്‍ക്ക് 25 ശതമാനം വരെ ഇളവ് ലഭി​ക്കും. പരമാവധി ഇളവ് 2500 രൂപ വരെയാണ്. 1,00,001 രൂപ മുതല്‍ 3 ലക്ഷം രൂപ വരെ മൊത്തം പ്രീമിയം ലഭ്യമാകുന്ന പോളിസികള്‍ക്ക് 25 ശതമാനം വരെ ഇളവുണ്ടാവും. പരമാവധി ഇളവ് 3000 രൂപ. 3,00,001 രൂപയും അതിനുമുകളിലും മൊത്തം ലഭിക്കാവുന്ന പ്രീമിയമുള്ള പോളിസികള്‍ക്ക് 30 ശതമാനം വരെ ഇളവുണ്ട്, പരമാവധി ഇളവ് 3500 രൂപയും.

Related Articles

Back to top button