IndiaLatest

 വിവാഹ മോചന നോട്ടീസ് അയച്ച് ബിജെപി എംപി

“Manju”

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ അടിയൊഴുക്കുകള്‍ കുടുംബബന്ധങ്ങളിലും വിള്ളലുണ്ടാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഭാര്യ ബിജെപി വിട്ട് തൃണമുല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ വിവാഹമോചന നോട്ടീസ് അയച്ച് ബിജെപി എംപി. ഭാര്യ മമതയ്‌ക്കൊപ്പം ചേര്‍ന്നതോടെ വിവാഹമോചനം നേടുമെന്നാണ് ബിജെപി എംപി സൗമിത്ര ഖാന്‍ പ്രതികരിച്ചത്.ഭാര്യ സുജാത മണ്ഡല്‍ തൃണമുലില്‍ ചേര്‍ന്നതിന് പിന്നാലെ വികാരഭരിതനായി ‘രാഷ്ട്രീയം തന്റെ വിവാഹബന്ധം അവസാനിപ്പിച്ചതായി’ സൗമിത്ര ഖാന്‍ പറഞ്ഞു.ബംഗാളില്‍ നിന്നുള്ള ബിജെപി എംപി സൗമിത്ര ഖാന്റെ ഭാര്യ സുജാത മണ്ഡല്‍ ഖാനാണ് തൃണമുല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.2014 ല്‍ തൃണമുലില്‍ നിന്ന് സൗമിത്ര ഖാന്‍ ബിഷ്ണുപുര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു.

Related Articles

Back to top button