തൃശ്ശൂര്‍: തൃശ്ശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇരുപതോളം പേര് പീഡിപ്പിച്ചതായി പരാതി. ആളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുപത് പേര്‍ക്കെതിരെ കേസെടുത്തു പൊലീസ് അന്വേഷണം തുടരുകയാണ്.
യുവാവുമായി പ്രണയത്തിലായിരുന്നു പെണ്‍കുട്ടി. പിന്നീട് ഇയാളാണ് പ്രണയം നടിച്ച് കൂട്ടിക്കൊണ്ടു പോയി കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് യുവാവിന്റെ സുഹൃത്തുകളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
14 തവണ പീഡനത്തിനിരയായി എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.