KeralaKozhikodeLatest

വടകര കുരിയാടിയില്‍ രോഗവ്യാപനത്തിനു ശമനമില്ല; 18 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ്

“Manju”

വി.എം.സുരേഷ് കുമാർ

വടകര : ചോറോട് ഗ്രാമപഞ്ചായത്തിലെ തീരദേശ മേഖലയായ കുരിയാടിയില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 18 പേര്‍ക്ക് പോസിറ്റീവ്. കഴിഞ്ഞ ദിവസം 49 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കുരിയാടിയില്‍ ടെസ്റ്റ് നടത്തിയത്.
ഇന്ന് 300 പേര്‍ക്കാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. ഇതില്‍ 18 പേര്‍ക്ക് പോസിറ്റീവായി. ഇന്നലെയും ഇന്നുമായി ഇരുനൂറ് പേരുടെ ആര്‍.ടി.പി.സി.ആര്‍ പരിശോധനയും നടത്തിയിരുന്നു. ഇതിന്റെ ഫലം വരാനുണ്ട്.
കുരിയാടി മേഖലയിലെ 17, 18 വാര്‍ഡുകളിലുള്ളവര്‍ക്കാണ് രോഗം. കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

 

Related Articles

Back to top button