InternationalLatest

കെട്ടിടം പൊളിക്കല്‍ നടപടി ആരംഭിച്ചു

“Manju”

ജിദ്ദ: അല്‍മുന്‍തസഹാതിലെ കെട്ടിടങ്ങള്‍ പൊളിക്കുന്ന ജോലികള്‍ ആരംഭിച്ചു. ചേരി വികസനം ലക്ഷ്യമിട്ട് ജിദ്ദയുടെ വിവിധ ഭാഗങ്ങളിലെ പുരാതന കെട്ടിടങ്ങള്‍ പൊളിക്കുന്നതിന്റെ തുടര്‍ച്ചയായാണ്​ മുന്‍തസഹാത്തിലെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നത്​. പ്രദേശത്തെ താമസക്കാര്‍ക്ക്​ വീടുകള്‍ ഒഴിയാനുള്ള അറിയിപ്പ്​ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. അതേ സമയം, നിശ്ചിത പ്ലാന്‍ അനുസരിച്ച്‌​ ജിദ്ദയിലെ ചേരി കമ്മിറ്റി അതിന്റെ പ്രവര്‍ത്തനം തുടരുകയാണ്​. കമ്മിറ്റിയുടെ ആസ്ഥാനം വഴിയോ ജിദ്ദ മുനിസിപ്പാലിറ്റിയുടെ വെബ്‌സൈറ്റ് വഴിയോ പൊളിച്ചുനീക്കുന്ന സ്ഥലങ്ങളിലെ താമസക്കാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നത് തുടരുമെന്ന്​ കമ്മിറ്റി വ്യക്തമാക്കി. മുന്‍തസഹാത്തിലെ കെട്ടിടങ്ങള്‍ നീക്കം ചെയ്യല്‍ ആരംഭിച്ചതോടെ നിലവില്‍ കെട്ടിടങ്ങള്‍ നീക്കം ചെയ്​ത ഡിസ്​ട്രിക്​റ്റുകളുടെ എണ്ണം 29 ആയി. 32 ഡിസ്ട്രിക്റ്റുകളിലെ ചേരികളാണ്​ പൊളിക്കുന്നത്​. ഇനി മൂന്ന്​ ഡിസ്​ട്രിക്​റ്റുകളിലെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button