KeralaLatest

വോട്ടര്‍പട്ടിക പുതുക്കല്‍ മൂന്‍കൂറായി അപേക്ഷിക്കാം

“Manju”

വയനാട്: 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് നവംബര്‍ 9 ന് ശേഷം മൂന്‍കൂറായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. 2023 എപ്രില്‍ 1, ജൂലൈ 1, ഒക്‌ടോബര്‍ 1 തീയതികളില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മൂന്‍കൂര്‍ അപേക്ഷയില്‍ തീരുമാനമെടുക്കും. 2022 നവംബര്‍ 9 ന് വോട്ടര്‍പട്ടികയുടെ കരട് പ്രസിദ്ധീകരിക്കും. പട്ടികയിലെ ആക്ഷേപങ്ങളോ പേരു ചേര്‍ക്കുന്നതിന് പുതിയ ഹരജികളോ സമര്‍പ്പിക്കുന്നതിന് ഡിസംബര്‍ 8 വരെ അവസരം ഉണ്ടാകും. വോട്ടര്‍മാര്‍ക്ക് ആധാര്‍ നമ്പര്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വെബ് പോര്‍ട്ടലായ www.nvsp.in, വഴിയും, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയും, ബൂത്ത് ലെവല്‍ ഓഫീസര്‍ വഴിയും പട്ടികയുമായി ബന്ധിപ്പിക്കാം.

ഓണ്‍ലൈന്‍ വഴി സാധിക്കാത്തവര്‍ക്ക് ആധാര്‍ കാര്‍ഡും, വോട്ടേഴ്സ് ഐഡിയും സഹിതം ജില്ലാ ഇലക്ഷന്‍ വിഭാഗത്തിലുളള ഫെസിലിറ്റേഷന്‍ സെന്ററിലോ , താലൂക്ക് തലത്തിലെ ഫെസിലിറ്റേഷന്‍ സെന്ററിലോ എത്തി ആധാര്‍ നമ്പര്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കാം. അക്ഷയ സെന്ററുകള്‍ വഴിയും, കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍ വഴിയും ജില്ലയില്‍ സേവനവും പ്രയോജനപ്പെടുത്താം. വിവരങ്ങള്‍ക്ക് ജില്ലാ തല ഫെസിലിറ്റേഷന്‍ സെന്റര്‍ – 04936204220, മാനന്തവാടി താലൂക്ക് – 04935 242288, സുല്‍ത്താന്‍ ബത്തേരി – 04936 226399, വൈത്തിരി – 04936 255319

Related Articles

Back to top button