IndiaLatest

തൊഴില്‍ മന്ത്രിമാരുടെ ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

“Manju”

ന്യൂഡെല്‍ഹി: തൊഴില്‍ പ്രശ്‌നങ്ങളിലും തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ സമന്വയം സൃഷ്ടിക്കാന്‍ സമ്മേളനം സഹായിക്കും. നാളെ (2022 ഓഗസ്റ്റ് 25 ന് ) വൈകുന്നേരം 4:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തൊഴില്‍ മന്ത്രിമാരുടെ ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

കേന്ദ്ര തൊഴില്‍, തൊഴില്‍ മന്ത്രാലയമാണ് ഓഗസ്റ്റ് 25-26 തീയതികളില്‍ ആന്ധ്രാ പ്രദേശിലെ തിരുപ്പതിയില്‍ ദ്വിദിന സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. സഹകരണ ഫെഡറലിസത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ സംബന്ധമായ വിവിധ വിഷങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സമ്മേളനം വിളിച്ചുകൂട്ടുന്നത്. തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിലും, മെച്ചപ്പെട്ട നയങ്ങള്‍ രൂപീകരിക്കുന്നതിലും, കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ക്കിടയില്‍ കൂടുതല്‍ സഹകരണം സൃഷ്ടിക്കാന്‍ ഇത് സഹായിക്കും.

സാമൂഹിക സംരക്ഷണം സാര്‍വത്രികമാക്കുന്നതിന് സാമൂഹ്യ സുരക്ഷാ പദ്ധതികളെ ഇശ്രം പോര്‍ട്ടലുമായി സംയോജിപ്പിക്കുന്നതിന് സമ്മേളനത്തില്‍ നാല് തീമാറ്റിക് സെഷനുകള്‍ ഉണ്ടായിരിക്കും. സംസ്ഥാന ഗവണ്‍മെന്റുകള്‍ നടത്തുന്ന ഇഎസ്‌ഐ ആശുപത്രികള്‍ വഴിയുള്ള വൈദ്യസഹായം മെച്ചപ്പെടുത്തുന്നതിനും പിഎംജെഎവൈയുമായി സംയോജിപ്പിക്കുന്നതിനുമുള്ള സ്വാസ്ഥ്യ സേ സമൃദ്ധി; നാല് ലേബര്‍ കോഡുകള്‍ക്ക് കീഴിലുള്ള നിയമങ്ങളുടെ രൂപീകരണവും അവ നടപ്പിലാക്കുന്നതിനുള്ള രീതികള്‍ ; ജോലിയുടെ ന്യായവും നീതിയുക്തവുമായ സാഹചര്യങ്ങള്‍, എല്ലാ തൊഴിലാളികള്‍ക്കും സാമൂഹിക സംരക്ഷണം, ജോലിയിലെ ലിംഗസമത്വം, മറ്റ് പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന വിഷന്‍ ശ്രമേവ് ജയതേ @ 2047 എന്നിവയും സമ്മേളനം ചര്‍ച്ച ചെയ്യും.

Related Articles

Back to top button