IndiaKeralaLatest

ആള്‍ദൈവം അസാറാം ബാപ്പുവിന് കൊവിഡ്

“Manju”

ജോധ്പൂര്‍: വിവാദ ആള്‍ദൈവം അസാറാം ബാപ്പുവിന് കൊവിഡ് സ്ഥിരീകരിച്ചു. ശ്വാസ തടസമുള‌ളതിനെ തുടര്‍ന്ന് ജോധ്പൂരിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ഇയാളെ പ്രവേശിപ്പിച്ചു. ബലാല്‍സംഗ കേസില്‍ ജോധ്പൂര്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച്‌ വരുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്കൊപ്പം ജയില്‍ ശിക്ഷ അനുഭവിക്കുന്ന മ‌റ്റ് 12പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മുന്‍പ് ഫെബ്രുവരി മാസത്തിലും ശ്വാസ തടസത്തെ തുടര്‍ന്ന് 80കാരനായ ബാപ്പുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2013ല്‍ ജോധ്‌പൂരില്‍ വച്ച്‌ 16കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2014ലാണ് അസാറാം അറസ്‌റ്റിലായത്. ഈ കേസില്‍ 2018ല്‍ ജീവപര്യന്തം തടവിന് വിധിച്ചു. തുടര്‍ന്ന് ശിക്ഷയ്‌ക്കെതിരെ കോടതിയെ സമീപിച്ചെങ്കിലും ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ കോടതി ശരിവയ്‌ക്കുകയായിരുന്നു.

Related Articles

Back to top button