IndiaLatest

പ്രധാനമന്ത്രിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണര്‍

“Manju”

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേട്ടങ്ങല്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകത്തിന്റെ പ്രകാശനം ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യമിട്ടത്. താഴെ തട്ടില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു പ്രധാനമന്ത്രിയാണ് അദ്ദേഹം. നരേന്ദ്രമോദി എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുകയാണ് ചെയ്യുന്നത്. നെഹ്‌റുവിന് പോലും കഴിയാതിരുന്നതാണ് മോദിയ്‌ക്ക് സാധിച്ചതെന്ന് ട്രിപ്പിള്‍ തലാഖ് അടക്കമുള്ള തീരുമാനങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് ഗവര്‍ണര്‍ പറഞ്ഞു.

2019 മേയ് മുതൽ 2020 മേയ് വരെയുള്ള കാലയളവിലെ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളാണ് ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് – പ്രൈം മിനിസ്റ്റർ നരേന്ദ്ര മോദി സ്പീക്സ്’ എന്ന പുസ്തകത്തിലുള്ളത്.
86 പ്രസംഗങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദിയിലും ഇംഗ്ലിഷിലും പുസ്തകം ലഭ്യമാണ്. മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button