KeralaLatest

കോളജ് തെരഞ്ഞെടുപ്പിന് കാലില്‍ വീണ് വോട്ട് പിടിച്ച്‌ വിദ്യാര്‍ത്ഥികള്‍

“Manju”

തിരുവനന്തപുരം :കോളജുകളിലെ തെരഞ്ഞെടുപ്പുകളില്‍ വോട്ട് നേടുന്നതിനായി സ്ഥാനാര്‍ത്ഥികള്‍ പല വിദ്യകളും പ്രയോഗിക്കാറുണ്ട്. ഇപ്പോഴിതാ സാധാരണ വോട്ട് തേടല്‍ രീതികളില്‍ നിന്ന് വ്യത്യസ്തരായിരിക്കുകയാണ് രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലെ യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥികള്‍.

https://twitter.com/i/status/1563050470947831808

വോട്ട് ലഭിക്കാനായി സ്ഥാനാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥികളുടെ കാലില്‍ വീഴുന്നതാണ് വിഡിയോ.
ഒരു യുവാവ് ഒരു യുവതിയുടെ കാലില്‍ വീഴുന്നത് ദൃശ്യത്തില്‍ കാണാം. തുടര്‍ന്ന് യുവതി ചിരിച്ചു കൊണ്ട് പറയുന്നു വോട്ട് ചെയ്യാം, ആദ്യം പോകാന്‍ അനുവദിക്കൂ എന്നും പറയുന്നുണ്ട്. ഇതിന് പിന്നാലെ മറ്റൊരു യുവാവ് കൈകള്‍ കൂപ്പി നിലത്ത് കിടക്കുന്നതും ദൃശ്യത്തില്‍ കാണാം .മൂന്നാമനും അങ്ങനെ തന്നെ ചെയ്യുന്നു. എല്ലാവരും തന്നെ കോളജിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളോട് വോട്ട് അഭ്യര്‍ത്ഥിക്കുകയാണ്. ട്വിറ്ററില്‍ വിഡിയോ പങ്കുവെച്ച്‌ നിമിഷങ്ങള്‍ക്കകം 1.1 ലക്ഷത്തിലധികം കാഴ്ചക്കാരാണ് ഇത് കണ്ടത്. നിരവധി പേരാണ് വിദ്യര്‍ത്ഥികളുടെ ഈ പ്രവൃത്തിയെ കളിയാക്കി രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Back to top button