LatestThiruvananthapuram

ഖാദി മേള അയ്യങ്കാളി ഹാളിൽ ആരംഭിച്ചു.

“Manju”

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ നാലുവരെ അയ്യങ്കാളി ഹാളിൽ സംഘടിപ്പിക്കുന്ന അനന്തപുരി ഓണം ഖാദി മേള പ്രശസ്ത സിനിമാതാരം സോന നായർ ഉദ്ഘാടനം ചെയ്തു. ഖാദി ബോർഡ് വയസ് ചെയർമാൻ പി ജയരാജൻ, കെ കെ ചാന്ദിനി( ഡയറക്ടർ ഭരണവിഭാഗം )സി. സുധാകരൻ( ഡയറക്ടർ മാർക്കറ്റിംഗ്.) കെ.പി ദിനേശ് കുമാർ( ഡയറക്ടർ ബജറ്റ് ആൻഡ് പ്ലാനിങ് ) ഷാജി ജേക്കബ്( ഡയറക്ടർ ഖാദി).എന്നിവർ പങ്കെടുത്തു.

മേളയിൽ നിന്നും ഓരോ ആയിരം രൂപയുടെ പർച്ചേസിനും നറുക്കെടുപ്പിലൂടെ 10 പവൻ വരെ സ്വർണം സമ്മാനവും ഖാദി വസ്ത്രങ്ങൾക്ക് 30% വരെ റിബേറ്റും സർക്കാർ അർത്ഥ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും നൽകുന്നു. കേരള തനിമ തുടിക്കുന്ന ഖാദി വസ്ത്രങ്ങളും ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളും ഇതര സംസ്ഥാനങ്ങളുടെ ഖാദി വസ്ത്രങ്ങളും ഈ മേഖളയിൽ നിന്നും വാങ്ങുവാൻ കഴിയും.

പാലക്കാട് ശ്രീകൃഷ്ണപുരം പട്ടു അനന്തപുരി പട്ട്, സുന്ദരി പട്ട് കൂടാതെ ഇതര സംസ്ഥാനത്തെ സിൽക്ക് സാരികൾ, പാൻസ്‌ പീസുകൾ, കുഞ്ഞടുപ്പുകൾ, ചുരിദാർ ടോപ്പുകൾ,, കളർ ദോത്തികൾ , ബെഡ്ഷീറ്റുകൾ, തുടങ്ങി തേൻ, തേൻ ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, കഴുതപ്പാലിൽ നിർമ്മിച്ച സോപ്പുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മുളയിൽ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ, തുടങ്ങിയവ ഈ മേളയുടെ ആകർഷകമാണ്.

Related Articles

Back to top button