InternationalLatest

ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാന്‍ 40,000 ടണ്‍ ഗോതമ്പ്

“Manju”

ജനീവ: അഫ്ഗാനിസ്ഥാന്റെ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച്‌ ഇന്ത്യ. ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഇതുവരെ 40,000 ടണ്‍ ഗോതമ്പ് ആണ് ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റി അയച്ചത്. യുഎന്‍ സുരക്ഷാ സമിതിയിലെ സ്ഥിരാംഗം രുചിര കാമ്പോജിയാണ് ഇന്ത്യയുടെ സഹായങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കിയത്.

അയല്‍രാജ്യവും, ദീര്‍ഘകാല പങ്കാളിയുമായ അഫ്ഗാനിസ്താന്റെ സുരക്ഷയും, സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായുള്ള എല്ലാ നടപടികളും ഇന്ത്യ കെെക്കൊണ്ടിട്ടുണ്ട്. അഫ്ഗാന്‍ ജനതയുമായി ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും ബന്ധപ്പെട്ടു കിടക്കുന്നു. അഫ്ഗാന് സഹായമെന്ന നിലയില്‍ മരുന്നുകളും, ഭക്ഷ്യസാധനങ്ങളും ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്.

അഫ്ഗാന്‍ ജനങ്ങളുടെ ആവശ്യം പരിഗണിച്ചും, യുഎന്നിന്റെ അഭ്യര്‍ത്ഥന മാനിച്ചും നിരവധി സഹായങ്ങളാണ് ഇന്ത്യ നല്‍കിയത്. 32 ടണ്ണോളം മരുന്നുകളും, ഉപകരണങ്ങളും കയറ്റുമതി ചെയ്തു. അഞ്ച് ലക്ഷം കൊറോണ വാക്‌സിനാണ് രാജ്യത്തിന് നല്‍കിയത്. പത്ത് തവണകളായി നല്‍കിയ സഹായങ്ങളില്‍ അവശ്യമരുന്നുകളുടെ കയറ്റുമതിയുള്‍പ്പെടെ ഉണ്ടെന്നും രുചിര കാംമ്പോജി അറിയിച്ചു.

മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ലോകാരോഗ്യസംഘടനയ്‌ക്കും, കാബൂളിലെ ഇന്ദിരാ ഗാന്ധി ചില്‍ഡ്രണ്‍ ആശുപത്രിയ്ക്കുമാണ് കൈമാറിയത്. ഇതിനെല്ലാം പുറമേ 40,000 ഗോതമ്പും ഇന്ത്യ കയറ്റുമതി ചെയ്‌തെന്നും രുചിര കമ്പോജി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button