IndiaLatest

ദസറയ്ക്ക് 13 വിനോദസഞ്ചാര സർവീസ്

“Manju”

മൈസൂരു: ഇത്തവണ ദസറവേളയില്‍ വിവിധയിടങ്ങളിലേക്ക് 13 പ്രത്യേക വിനോദസഞ്ചാര സര്‍വീസുമായി കര്‍ണാടക സംസ്ഥാന വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ടി.ഡി.സി.). മൈസൂരു, മാണ്ഡ്യ, ചാമരാജനഗര്‍, കുടക്, ഉത്തര കന്നഡ, ഊട്ടി, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സര്‍വീസ്.

മൈസൂരുവിലെ ജെ.എല്‍.ബി. റോഡിലുള്ള കെ.എസ്.ടി.ഡി.സി. ഓഫീസില്‍നിന്ന് തിങ്കളാഴ്ച മുതലാണ് സര്‍വീസ് ആരംഭിക്കുക. ഇതിനുള്ള ടിക്കറ്റ് ബുക്കിങ് വ്യാഴാഴ്ച മുതല്‍ ആരംഭിച്ചു. ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. മൈസൂരു കെ.എസ്.ടി.ഡി.സി. ഓഫീസ്, മൈസൂരു കെ.എസ്.ആര്‍.ടി.സി. ബസ്‌സ്റ്റാന്‍ഡ്, യെശ്വന്ത്പുര്‍ സെന്‍ട്രല്‍ കെ.എസ്.ആര്‍.ടി.സി. ഓഫീസ്, ബെംഗളൂരു മജസ്റ്റിക്ക് ബസ് ടെര്‍മിനല്‍ എന്നിവിടങ്ങളില്‍നിന്ന് ഓഫ്‌ലൈന്‍ ടിക്കറ്റുകള്‍ ലഭിക്കും. കെ.എസ്.ടി.ഡി.സി.യുടെ വെബ്‌സൈറ്റിലൂടെയും അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ വഴിയും ഓണ്‍ലൈന്‍ ടിക്കറ്റെടുക്കാം.

യാത്രക്കൂലിയും താമസവുമാണ് ടിക്കറ്റുനിരക്കില്‍ അടങ്ങിയിരിക്കുന്നത്. ഭക്ഷണം, വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പ്രവേശനടിക്കറ്റ്, മറ്റു കാര്യങ്ങള്‍ എന്നിവയ്ക്ക് സന്ദര്‍ശകര്‍ സ്വന്തം കൈയില്‍നിന്ന് പണംമുടക്കണം. .സി. ബസ്സിലാണ് സര്‍വീസ് നടത്തുക.

ദസറവേളയില്‍ മാത്രമാണ് ഈ പ്രത്യേക ടൂര്‍സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും സന്ദര്‍ശകരില്‍നിന്ന് മികച്ച പ്രതികരണം ലഭിച്ചാല്‍ ഏതാനും ദിവസങ്ങള്‍ കൂടിനീട്ടുമെന്നും കെ.എസ്.ടി.ഡി.സി. മൈസൂരു അസിസ്റ്റന്റ് മാനേജര്‍ ചേതന്‍ പറഞ്ഞു.

വിനോദസഞ്ചാര സര്‍ക്യൂട്ടുകള്‍                                                                                                 മൈസൂരു കൊട്ടാരം, ജഗന്‍മോഹന്‍ കൊട്ടാരം, മൃഗശാല, ചാമുണ്ഡിമല, സെയ്ന്റ് ഫിലോമിന പള്ളി, ശ്രീരംഗപട്ടണഒരുദിവസം– 440 രൂപ                                                                                                സോമനാഥപുര, തലക്കാട്, മുഡുകുത്തോറ ബെട്ട, ശിവനസമുദ്ര വെള്ളച്ചാട്ടംഒരുദിവസം– 550 രൂപ             ബേലൂര്‍, ഹാലെബീഡ്, ശ്രാവണബെലഗോളഒരുദിവസം– 1,089 രൂപ                                                   ബെലക്കുപ്പ, സുവര്‍ണക്ഷേത്രം, കാവേരി നിസര്‍ഗധാമ, രാജാസ് സീറ്റ്, അബെ വെള്ളച്ചാട്ടം, ദുബാരെ ആന ക്യാമ്പ് ഒരുദിവസം– 979 രൂപ                                                                                                        മേലുകോട്ട, യെദിയുര്‍, ആദിചുന്‍ചനഗിരി മഠംഒരുദിവസം– 660 രൂപ                                                    നഞ്ചന്‍കോട്, ഹിമവദ് ഗോപാലസ്വാമി ക്ഷേത്രം, ബിലിഗിരി രംഗനാഥ ബെട്ടഒരുദിവസം– 728 രൂപ            നഞ്ചന്‍കോട്, ബിലിഗിരി രംഗനാഥ ബെട്ട, മാലെ മഹാദേശ്വര ബെട്ടഒരുദിവസം– 795 രൂപ                     ബെലക്കുപ്പ, കാവേരി നിസര്‍ഗധാമ, അബെ വെള്ളച്ചാട്ടം, രാജാസ് സീറ്റ്, ഭാഗമണ്ഡല, തലക്കാവേരി, ദുബാരെ ആന ക്യാമ്ബ്രണ്ടുദിവസം– 2,860 രൂപ                                                                               ഊട്ടി, ഊട്ടി തടാകം, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ദൊഡ്ഡബെട്ടരണ്ടുദിവസം– 2,750 രൂപ                          ജോഗ് വെള്ളച്ചാട്ടം, സിഗന്‍ധൂരു ചൗദേശ്വരി ക്ഷേത്രംമൂന്നുദിവസം– 2,145 രൂപ                                       നഞ്ചന്‍കോട്, ഊട്ടി, കൂനൂര്‍, കൊടൈക്കനാല്‍നാലുദിവസം– 5,075 രൂപ                                              തുംഗഭദ്ര അണക്കെട്ട്, ഹംപി, മന്ത്രാലയനാലുദിവസം-4,382 രൂപ                                                         ജോഗ് വെള്ളച്ചാട്ടം, ഗോവ, ഗോകര്‍ണഅഞ്ചുദിവസം– 6,350 രൂപ

Related Articles

Back to top button