IndiaLatest

ഗായകൻ ബംബ ബാക്യ അന്തരിച്ചു

“Manju”

പ്രശസ്ത ഗായകൻ ബംബ ബാക്യ(49) അന്തരിച്ചു. മരണകാരണം ഹൃദയാഘാതം എന്നാണ് റിപ്പോർട്ടെങ്കിലും ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. തമിഴ് സിനിമയിലെ ഒരുപിടി ഹിറ്റ് ​ഗാനങ്ങളുടെ ശബ്ദമാണ് വിടവാങ്ങിയത്. മണിരത്നത്തിന്റെ സംവിധാനത്തിലുള്ള   ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിലെ ‘പൊന്നി നദി’ എന്ന ഗാനമാണ് ബംബ ബാക്യ അവസാനമായി പാടിയത്. ‘

സർക്കാർ, യന്തിരൻ 2.0, സർവം താള മയം, ബിഗിൽ, ഇരവിൻ നിഴൽ എന്നീ സിനിമകളിലെ ഹിറ്റ് ​ഗാനങ്ങൾ ബംബ ബാക്യ പാടിയവയാണ്. സിംതാംഗരൻ, പുള്ളിനം​ഗൽ, കനവുഗൽ, മുഗിലെ വെൺ മുഗിലെ, കണ്ണമ്മ, ആരാരോ ആരിരാരോ തുടങ്ങിയ ഒരുപിടി മനോഹര ​ഗാനങ്ങൾക്ക് ശബ്ദം നൽകിയ ബംബ ബാക്യയുടെ വിയോ​ഗം തമിഴ് സിനിമയ്‌ക്ക് വലിയ നഷ്ടമാണ്.

Related Articles

Back to top button