LatestThiruvananthapuram

30-ാമത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം ഇന്ന്

“Manju”

തിരുവനന്തപുരം ; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഭരണകര്‍ത്താക്കളും പങ്കെടുക്കുന്ന 30ാമത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പരിപാടി ഉദ്ഘാടനം ചെയ്യും. സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ടാണ് യോഗം.

കോവളം ഹോട്ടല്‍ റാവിസില്‍ വച്ചാണ് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം നടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള ഭരണാധികാരികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. രാവിലെ 11മണിക്ക് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം അമിത്ഷാ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ട് നിശ്ചയിച്ചിട്ടുള്ള യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകും. അതേസമയം ഔദ്യോഗിക പരിപാടികള്‍ക്കൊപ്പം പാര്‍ട്ടി പരിപാടികളും അമിത്ഷായുടെ സന്ദര്‍ശന പട്ടികയിലുണ്ട്. മൂന്നുമണിക്ക് കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷണല്‍ സെന്ററില്‍ നടക്കുന്ന പട്ടികജാതിസംഗമമാണ് പ്രധാനം. ബിജെപി സംസ്ഥാന നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചയുണ്ടാകും. രാത്രി എട്ടരയോടെ അമിത്ഷാ തിരിച്ചുപോകും.

Related Articles

Back to top button