KeralaLatest

മാതൃഭാഷ സംസാരിക്കാനുള്ള വിലക്ക് പിന്‍വലിച്ച നടപടി സ്വാഗതം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി

“Manju”

തിരുവനന്തപുരം : മാതൃഭാഷ സംസാരിക്കാനുള്ള വിലക്ക് പിന്‍വലിച്ച ജി ബി പന്ത് ആശുപത്രി അധികൃതരുടെ നടപടി സ്വാഗതം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ് നമ്മുടെ മലയാളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

ഡല്‍ഹി ജിബിപി പന്ത് ആശുപത്രിയില്‍ മലയാളം സംസാരിക്കുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്നലെയാണ് നഴ്സിംഗ് സൂപ്രണ്ട് മലയാളം സംസാരിക്കുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കി ഉത്തരവിറക്കിയത്. എന്നാല്‍ ഈ നടപടിയില്‍ നിന്ന് അധികൃതര്‍ പിന്തിരിയുകയായിരുന്നു.

Related Articles

Back to top button