KeralaLatest

പ്രഗ്നാനന്ദയെ തോല്‍പ്പിച്ച്‌ അരവിന്ദ് ചിദംബരത്തിന് കിരീടം

“Manju”

ബൈ: ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ തോല്‍പിച്ച്‌ ശ്രദ്ധേയനായ ആര്‍. പ്രഗ്നാനന്ദയെ തകര്‍ത്ത് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ അരവിന്ദ് ചിദംബരത്തിന് ദുബൈ ചെസ് ഓപണ്‍ കിരീടം.
ഒമ്ബതാം റൗണ്ടിലാണ് സ്വന്തം നാട്ടുകാരനായ കൗമാര സെന്‍സേഷന്‍ പ്രഗ്നാനന്ദയെ 22കാരന്‍ തകര്‍ത്തത്. അരവിന്ദ് 7.5 പോയന്റ് നേടിയപ്പോള്‍ പ്രഗ്നാനന്ദയും റഷ്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രെഡ്കെ അലക്സാണ്ടറും ഏഴ് പോയന്‍റുമായി രണ്ടാം സ്ഥാനം പങ്കിട്ടു.

Related Articles

Back to top button