InternationalLatest

ലിസ് ട്രസ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി

“Manju”

ലണ്ടന്‍: വിദേശകാര്യ മന്ത്രി ലിസ് ട്രസ് (Liz Truss) ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി. കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ മറികടന്നാണ് ലിസ് ട്രസിന്റെ വിജയം.

ഇന്ത്യന്‍ വംശജനെന്നും അതിസമ്ബന്നനെന്നുമുള്ള പാര്‍ട്ടിയ്ക്കുള്ളിലെ എതിരാളികളുടെ പ്രചാരണമാണ് ഋഷി സുനകിന് തിരിച്ചടിയായത്.

പാര്‍ട്ടി ഗേറ്റ് വിവാദത്തെ തുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ രാജിവച്ചതിനാലാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ടി വന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേയും ലിസ് ട്രസ് തന്നെ നയിക്കും. ആദ്യഘട്ടത്തില്‍ കണ്‍സര്‍വേറ്റീവ് എംപിമാരാണ് വോട്ട് രേഖപ്പെടുത്തിയത്. അഞ്ച് റൗണ്ടുകളിലായി നടന്ന ആദ്യഘട്ടത്തില്‍ മറ്റ് സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ഋഷി സുനകിന്റെ മുന്നേറ്റം. അഞ്ചില്‍ നാല് റൗണ്ടിലും ഋഷി സുനകിനും പെന്നി മോര്‍ഡന്റിനും പിന്നിലായിരുന്നു ലിസ് ട്രസ്. അവസാന റൗണ്ടില്‍ പെന്നി മോര്‍ഡന്റിനെ പിന്നിലാക്കിയാണ് ലിസ് ട്രസ് ഋഷി സുനകിന് വെല്ലുവിളിയായത്.

Related Articles

Back to top button