KeralaLatest

ത്യതീയന്‍ കാതോലിക്കാ ബാവായുടെ സ്വീകരണത്തിൽ പങ്കെടുത്തു.

“Manju”

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അഭിവന്ദ്യ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്യതീയന്‍ കാതോലിക്കാ ബാവായൊടൊപ്പം

ഹരിപ്പാട് :  ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അഭിവന്ദ്യ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്യതീയന്‍ കാതോലിക്കാ ബാവായ്ക്ക് ഹരിപ്പാട് ആരാഴിപ്പള്ളിയിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുത്തു. സെപ്തംബർ 6 ചൊവ്വാഴ്ചയായിരുന്നു സ്വീകരണം നടന്നത്. കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ. മഹേഷ്, ഹരിപ്പാട് മുനിസിപ്പൽ ചെയർമാൻ കെ.എം.രാജു, മാവേലിക്കര ഭദ്രാസന സെക്രട്ടറി റവ.ഫാ.ജോൺസ് ഈപ്പൻ, മാർത്തോമ സഭ മുൻ വൈദിക ട്രസ്റ്റി റവ.ലാൽ ചെറിയാൻ, തൃക്കന്നുപ്പുഴ ഠൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം എം.എസ്. സൈഫുദീൻ മിസ്ബാഹി, ആലപ്പുഴ ജില്ല പ്രതിപക്ഷ നേതാവ് ജോൺതോമസ്,  ഹരിപ്പാട് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. കൃഷ്ണകുമാർ, വാർഡ് കൗണ്‌സിലർ സജിനി സുരേന്ദ്രൻ എന്നിവർ ആശംസയർപ്പിച്ചു.  പരിശുദ്ധ മാർ ബസേലിയോസ് മാർത്തോമ തൃതീയൻ കാത്തോലിക്ക ബാവ അനുഗ്രഹപ്രഭാഷണം നടത്തി. ഇടവക വികാരി ഫാ.ഐ.ജെ. മാത്യു സ്വാഗതം ആശംസിച്ചയോഗത്തിന് പെരുന്നാൾ കമ്മിറ്റി കൺവീനർ ജിസ് ദാസ് നന്ദി രേഖപ്പെടുത്തി. പരിശുദ്ധ കാത്തോലിക്ക ബാവയ്ക്ക് ഇടവകയംഗങ്ങൾ ആദരവും കരുതൽ സമർപ്പണവും നടത്തി.

Related Articles

Back to top button