KeralaLatestThiruvananthapuram

വിരമിച്ച സര്‍വ്വകലാശാല ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച്‌ തീരുമാനമായത്. 2019 ജൂലൈ ഒന്ന് മുതല്‍ ശമ്പള പരിഷ്‌കരണത്തിനോടൊപ്പം പെന്‍ഷന്‍ പരിഷ്‌ക്കരണവും പ്രാബല്യത്തില്‍ വരും. 2021 ജൂലൈ 1 മുതല്‍ പരിഷ്‌ക്കരിച്ച പ്രതിമാസ പെന്‍ഷന്‍ നല്‍കി തുടങ്ങും. പാര്‍ട്ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഈ വ്യവസ്ഥയില്‍ പെന്‍ഷന്‍ നല്‍കും. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായവും ഉയര്‍ത്തും.പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്താനാണ് തീരുമാനം.

Related Articles

Back to top button