IndiaLatest

കര്‍ണാടക ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ഉമേഷ് വിശ്വനാഥ് കട്ടി അന്തരിച്ചു

“Manju”

കര്‍ണാടക ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ ഉമേഷ് വിശ്വനാഥ് കട്ടി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. ഡോളര്‍ കോളനിയിലെ വസതിയില്‍ ശുചി മുറിയില്‍ കുഴഞ്ഞ് വീഴണ മന്ത്രിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഖ്യമന്ത്രി ബസവരാജ ബൊമ്മ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിയുടെ മരണത്തില്‍ അനുശോചിച്ചു. ഉമേഷിന്റെ മരണം ബിജെപിക്കും ബെലഗാവി ജില്ലയ്ക്കും വലിയ നഷ്ടമാണെന്ന് കര്‍ണാടക റവന്യൂ വകുപ്പ് മന്ത്രി ആര്‍ അശോക പറഞ്ഞു.

ഹുക്കേരി അസംബ്ലി മണ്ഡലത്തില്‍ നിന്ന് എട്ട തവണ അദ്ദേഹം എംഎല്‍എ ആയിട്ടുണ്ട്. 1985ല്‍ പിതാവ് വിശ്വനാഥ് കട്ടിയുടെ മരണത്തെ തുടര്‍ന്നാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് എത്തിയത്. 2008ല്‍ ബിജെപിയില്‍ ചേര്‍ന്നു. ജനതാ പാര്‍ട്ടി, ജെഡിയു, ജെഡിഎസ് എന്നീ പാര്‍ട്ടികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Back to top button