KannurKeralaLatestMalappuramThiruvananthapuramThrissur

ഇടുക്കിയില്‍ രണ്ട്‌ അണക്കെട്ടുകള്‍ തുറന്നു

“Manju”

സിന്ധുമോള്‍ ആര്‍

തൊടുപുഴ: ഇടുക്കിയില്‍ ആറ്‌ വരെ ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ട്‌ അണക്കെട്ടുകള്‍ തുറന്നുവിട്ടു. കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകളാണു തുറന്നു വിട്ടത്‌. പാംബ്ല ഡാമിന്റെ ഷട്ടര്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി 45 ക്യുമെക്‌സ്‌ വരെ ജലം ഒഴുക്കിവിട്ടത്‌. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന്‌ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ ജില്ലാകലക്‌ടര്‍ എച്ച്‌. ദിനേശന്‍ അറിയിച്ചു.
കല്ലാര്‍കുട്ടി ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളില്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 30 ക്യുമെക്‌സ്‌ വരെ ജലമാണ്‌ ഒഴുക്കിവിടുന്നത്‌.

മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കലക്‌ടര്‍ അറിയിച്ചിട്ടുണ്ട്‌. മലങ്കര അണക്കെട്ടിന്റെ ആറു ഷട്ടറുകളും നേരത്തെ തന്നെ തുറന്നിരുന്നു. മൂലമറ്റത്ത്‌ വൈദ്യുതോല്‍പാദനം കൂട്ടിയതോടെയാണ്‌ മലങ്കരയില്‍ ജലനിരപ്പ്‌ ഉയര്‍ന്നത്‌. ഇടുക്കി അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശത്തും നല്ല മഴയാണ്‌ ലഭിച്ചത്‌. 84.2 മില്ലിമീറ്റര്‍ മഴയാണ്‌ ലഭിച്ചത്‌. 2337.56 അടിയാണ്‌ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്‌. കഴിഞ്ഞ വര്‍ഷം ഇത്‌ 2315.94 അടിയായിരുന്നു.

Related Articles

Back to top button