IndiaLatest

ഒക്‌ടോബര്‍ ഏഴോടെ 100 കോടി ഡോസ് വാക്‌സിന്‍ നല്‍കും

“Manju”

ഡല്‍ഹി ;രാജ്യത്ത് ഒക്‌ടോബര്‍ ഏഴോടെ 100 കോടി ഡോസ് വാക്‌സിന്‍ നല്‍കും. നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തില്‍ രണ്ടരക്കോടി ഡോസ് കോവിഡ് വാക്സിന്‍ കുത്തിവെപ്പ് നല്‍കിയതിന് തുടര്‍ച്ചയായി വരുന്നദിവസങ്ങളിലും വാക്സിന്‍ വിതരണം ശക്തിപ്പെടുത്തും. പ്രധാനമന്ത്രിയുടെ പൊതുസേവനത്തിന്റെ 20-ാം വാര്‍ഷികദിനമായ ഒക്ടോബര്‍ ഏഴിന് 100 കോടി ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കുകയാണ് ആരോഗ്യമന്ത്രാലയത്തിന്റെ ലക്ഷ്യം.

രോഗവ്യാപനം കൂടുതലുള്ള കേരളം, മഹാരാഷ്ട്ര, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്സിന്‍ നല്‍കും. ഉടനെ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും കൂടുതല്‍പേരെ കുത്തിവെക്കാന്‍ നടപടിയുണ്ടാകും.

Related Articles

Back to top button