KeralaLatest

ക്ഷേമ പെന്‍ഷന്‍ വിതരണം മാര്‍ച്ച് 15 മുതല്‍; 5000 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍

“Manju”

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുക്കുന്നത് കണക്കിലെടുത്ത് പെന്‍ഷന്‍ അടിയന്തരമായി നല്‍കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ഒരു മാസത്തെ ക്ഷേമ പെന്‍ഷനായ 1,600 രൂപ ഈ മാസം 15 മുതല്‍ വിതരണം ചെയ്യാനാണ് തീരുമാനമായിരിക്കുന്നത്. ഇതിനായി 5000 കോടി രൂപ സര്‍ക്കാര്‍ ഇന്ന് കടമെടുക്കും. അടിയന്തര ചെലവുകളും കൂടി കണക്കിലെടുത്താണ് കടമെടുപ്പ്.

സെപ്തംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ക്ഷേമ പെന്‍ഷനാണ് കെട്ടിക്കിടക്കുന്നത്. ഇതും പരിഹരിച്ചുകൊണ്ട് വരുന്ന മാസം മുതല്‍ കൃത്യമായി പെന്‍ഷന്‍ നല്‍കുമെന്നാണ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞത്. ഒരു മാസത്തെ ക്ഷേമ പെന്‍ഷനൊപ്പം ഒന്നോ രണ്ടോ ഗഡു കൂടി നല്‍കാനും ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

30 വര്‍ഷത്തെ തിരിച്ചടവു കാലാവധിയില്‍ 2,000 കോടി, 20 വര്‍ഷത്തേക്ക് 2,000 കോടി, 10 വര്‍ഷത്തേക്ക് 1,000 കോടി എന്നിങ്ങനെയാണ് കടമെടുക്കുക. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി രണ്ട് മാസത്തെ പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായ 1,500 കോടി രൂപ കടമെടുക്കാന്‍ ശ്രമിച്ചെങ്കിലും 300 കോടി മാത്രമാണ് ലഭിച്ചത്.

 

Related Articles

Back to top button