IndiaKeralaLatest

ഇരട്ടകള്‍ക്ക് അച്ഛന്‍മാര്‍ കേരളത്തിലും

“Manju”

ഒരു യുവതിയ്ക്ക് ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് രണ്ടു അച്ഛന്മാര്‍ എന്ന വാര്‍ത്ത ബ്രസീലില്‍ നിന്നും പുറത്ത് വന്നപ്പോള്‍ കണ്ണ് തള്ളിപ്പോയവരാണ് പലരും.

ഡിഎന്‍എ ടെസ്റ്റ് നടത്തിയാണ് സംഭവം സത്യമാണെന്ന് തെളിയിച്ചത്. ഒരേ അമ്മയ്ക്ക് ജനിച്ച രണ്ടു കുട്ടികളില്‍ രണ്ടു പേരുടെയും അച്ഛന്മാര്‍ വേറെയാണ് എന്ന വാര്‍ത്ത സത്യമാണെന്ന് വിശ്വസിക്കാന്‍ വിസമ്മതിച്ച മലയാളികള്‍ കേരളത്തില്‍ ഇതുപോലെ ഒരു കേസ് ഉണ്ടായിട്ടുണ്ട് എന്ന് കേട്ടാല്‍ വിശ്വസിക്കുമോ? എന്നാല്‍ സംഭവം സത്യമാണ്. പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനത്തില്‍ ഇരട്ട കുട്ടികളുടെ ഡിഎന്‍എ പരിശോധന നടത്തിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ സംഭവത്തിന്റെ വാര്‍ത്ത പുറത്ത് വിട്ടിരുന്നില്ല. ബ്രസീലിലെയും കേരളത്തിലെയും വാര്‍ത്തകള്‍ ഇങ്ങനെയാണ്.

ജന്മദിനാഘോഷത്തിന് പിന്നാലെ ഡിഎന്‍എ ടെസ്റ്റ് : ബ്രസീലില്‍ മിനേറിയോസ് എന്ന സ്ഥലത്താണു സംഭവം. 19 വയസ്സുള്ള പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്. ഗര്‍ഭഛിദ്രം നടത്തിയില്ല. പ്രസവിച്ചു. കുട്ടികള്‍ക്ക് ഒരു വയസ്സ് തികഞ്ഞ്, ജന്മദിന കേക്ക് മുറിച്ച്‌ ആഘോഷവും നടത്തിയപ്പോഴാണ്, അച്ഛനാരെന്ന് കണ്ടു പിടിച്ചാലോ എന്ന് കൗമാരം വിട്ടിട്ടില്ലാത്ത അമ്മയ്ക്ക് തോന്നിയതത്രെ.! ഊഹം വച്ച്‌ മുന്‍ കാമുകനോടു വിവരം പറഞ്ഞു. ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ കാമുകനും എതിര്‍പ്പില്ല. രണ്ടു കുട്ടികളുടേയും രക്ത സാംപിള്‍ എടുത്ത് ഡിഎന്‍എ പരിശോധന നടത്തിയപ്പോള്‍ ഫലം വിചിത്രം ഒരു കുട്ടിയുടെ ഡിഎന്‍എയുമായി ചേരുന്നുണ്ട്. അച്ഛന്‍ അതു തന്നെ. പക്ഷേ രണ്ടാമത്തെ കുട്ടിയുടെ ഡിഎന്‍എയുമായി ചേരുന്നില്ല.

പെണ്‍കുട്ടിയോട് ഡോക്ടര്‍മാര്‍ വിശദമായി ചോദിച്ചപ്പോള്‍ ഓര്‍ത്തെടുത്തു പറഞ്ഞു– ”ഗര്‍ഭം ധരിക്കുന്നതിന് ഏതാനും ആഴ്ച മുന്‍പ് ഒരേ ദിവസം 2 പേരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതിലൊരാളാണ് ഒരു കുട്ടിയുടെ അച്ഛന്‍!”

പെണ്‍കുട്ടി രണ്ടാമത്തെയാളിന്റെ പേര് പറഞ്ഞു. ഡിഎന്‍എ പരിശോധന നടത്തിയപ്പോള്‍ മറ്റേ കുട്ടിയുടെ പിതാവ് അദ്ദേഹം തന്നെ. രണ്ട് കുട്ടികള്‍ക്കും അച്ഛന്‍മാരായി. അച്ഛന്‍മാരില്‍ ഒരാള്‍ അമ്മയെയും 2 കുട്ടികളെയും സംരക്ഷിക്കുന്നുമുണ്ടത്രെ. ഇരട്ടകള്‍ക്ക് ഇപ്പോള്‍ 16 മാസം പ്രായം.

കേരളത്തിലെ ഇരട്ടകള്‍ക്ക് 2 അച്ഛന്‍ : വിവാഹ മോചന കേസായിട്ടാണ് ഇരട്ടകളുടെ അച്ഛന്‍ സമീപിച്ചത്. പ്രവാസിയായ അദ്ദേഹം ഒന്നോ രണ്ടോ വര്‍ഷം കൂടുമ്ബോള്‍ നാട്ടില്‍ വരും. ഭര്‍ത്താവും ഭാര്യയും വെളുത്ത നിറക്കാരാണ്. ഒരു തവണ അവധിക്കു വന്ന് ഒരു മാസം കഴിഞ്ഞ് തിരികെ പോയി ആഴ്ചകള്‍ക്കകം സന്തോഷ വാര്‍ത്തയെത്തി. ഭാര്യ ഗര്‍ഭിണി, മാത്രമല്ല ഒന്നിനു പകരം 2 കുട്ടികള്‍.

ഭാര്യ പ്രസവിച്ചപ്പോള്‍ കുഞ്ഞുങ്ങളെ കാണാന്‍ അയാള്‍ ഓടിയെത്തി. എമ്മല്‍ അവിടെ നിന്നാണ് കഥകള്‍ മാറി മറിയുന്നത്. ഒരു കുട്ടി വെളുത്ത് അച്ഛനമ്മമാരെ പോലെ, രണ്ടാമത്തെ കുട്ടിക്ക് കറുപ്പുനിറം. സംശയം അയാളുടെ മനസികുലുക്കി. വൈകാതെ ആ സംശയം വളര്‍ന്നു വലുതായി, ഒരു കുട്ടി തന്റേതല്ല എന്നു പിതാവ് പ്രഖ്യാപിക്കുന്നിടത്തു വരെ കാര്യങ്ങള്‍ എത്തി. മണ്ടത്തരം പറയല്ലേ, ഇരട്ട കുട്ടികള്‍ക്ക് രണ്ട് അച്ഛന്മാരോ? മുതിര്‍ന്നവരും ചങ്ങാതിമാരുമെല്ലാം ഗുണദോഷിച്ചു. പക്ഷേ അദ്ദേഹം ഉറച്ചു നിന്നു. വിവാഹ മോചന കേസ് കൊടുത്തു.

ഡിഎന്‍എ ടെസ്റ്റ് : ഇയാള്‍ക്ക് സംശയരോഗമാണോ, മനഃശാസ്ത്രജ്ഞനെ കാണാന്‍ അയയ്ക്കണോ എന്നാണ് കേസ് പരിഗണിച്ച ജഡ്ജിക്ക് ആദ്യം തോന്നിയത്. വട്ട് പറയരുത് എന്ന് പ്രതിഭാഗം വക്കീല്‍ ആക്ഷേപിച്ചു. എന്നാല്‍ സംശയം തീര്‍ത്തിട്ടു കേസ് തള്ളാമെന്നു കരുതി ജഡ്ജി ഡിഎന്‍എ ടെസ്റ്റിനു വിട്ടു. കേരളത്തിലെ പ്രമുഖ ബയോടെക്നോളജി ശാസ്ത്ര സ്ഥാപനത്തിലേക്ക് കുട്ടികളുടെയും ഹര്‍ജിക്കാരന്റെയും രക്ത സാംപിളുകള്‍ പോയി. പരിശോധനാ റിപ്പോര്‍ട്ട് സീല്‍ ചെയ്ത ഫയലില്‍ ജ‍ഡ്ജിക്കു മാത്രം കാണാനായി എത്തി. റിപ്പോര്‍ട്ട് വായിച്ച ജഡ്ജി അന്തം വിട്ടു. രണ്ട് കുട്ടികള്‍ക്ക് 2 അച്ഛന്‍മാരാണെന്നാണു റിപ്പോര്‍ട്ട്. വെളുത്ത കുട്ടിയുടെ അച്ഛന്‍ യുവതിയുടെ ഭര്‍ത്താവ് തന്നെ. മറ്റേ കുട്ടിയുടെ അച്ഛന്‍ മറ്റാരോ!! യുവതിയെ ജഡ്ജി ചേംബറില്‍ വിളിച്ചു വരുത്തി കാര്യം അന്വേഷിച്ചു. ആദ്യമൊക്കെ യുവതി എല്ലാം നിഷേധിച്ചു. എന്നാല്‍, സത്യം പറഞ്ഞില്ലെങ്കില്‍ ഡിഎന്‍എ പരിശോധനാ ഫലം പുറത്തു വിടേണ്ടി വരുമെന്നായപ്പോള്‍ എല്ലാം തുറന്നു പറ‍ഞ്ഞു.

ഒരേ ദിവസം മുക്കാല്‍ മണിക്കൂര്‍ നേരത്തെ ഇടവേളയില്‍ 2 ലൈംഗിക ബന്ധങ്ങള്‍ നടന്നതാണ് പ്രശ്നമായത്. ഒരാള്‍ ഭര്‍ത്താവ്. അദ്ദേഹം ഗള്‍ഫിലേക്കു യാത്ര പറഞ്ഞു പുറപ്പെട്ടതിനു പിന്നാലെ കാമുകനുമായും യുവതി ബന്ധപ്പെട്ടു. അതാണു സംഭവിച്ചത്.

ശാസ്ത്രീയ വിശദീകരണം : ഹീറ്ററോപറ്റേണല്‍ സൂപ്പര്‍ഫീകണ്ടേഷന്‍ : ഇരട്ടകള്‍ക്ക് 2 വ്യത്യസ്ത ബയോളജിക്കല്‍ അച്ഛന്‍മാരുണ്ടാകുന്ന ജൈവശാസ്ത്ര പ്രതിഭാസം ആണിത്. പത്ത് ലക്ഷത്തില്‍ ഒന്നു മാത്രമേ സംഭവിക്കാറുള്ളത്രെ. സ്ത്രീകള്‍ക്ക് പ്രജനന പ്രക്രിയയുടെ ഭാഗമാണ് ആര്‍ത്തവവും അണ്ഡം (ഓവം) ഉണ്ടാകലും. ഇടത്തും വലത്തുമായി രണ്ട് അണ്ഡവാഹനി കുഴലുകളുണ്ടെങ്കിലും ഒന്നില്‍ മാത്രമേ അണ്ഡം കാണൂ. ലൈംഗിക ബന്ധത്തിലൂടെ പുറത്തു വരുന്ന കോടിക്കണക്കിനു ബീജങ്ങളിലൊന്ന് ഈ അണ്ഡവുമായി യോജിക്കുന്നതോടെ പ്രജനനത്തിനു തുടക്കമായി. അത് ഭ്രൂണമായി വളരുന്നു.

അപൂര്‍വമായി രണ്ട് അണ്ഡവാഹിനി കുഴലുകളിലും ഓരോ അണ്ഡം വീതം വരും. ആദ്യം ബന്ധപ്പെടുന്നയാളിന്റെ ബീജം ഒരു അണ്ഡവുമായി യോജിക്കുന്നു. രണ്ടാമത് ബന്ധപ്പെടുമ്ബോള്‍ രണ്ടാമത്തെ അണ്ഡം ലൈവായി നില്‍ക്കുകയാണ്. അപ്പോഴും ബീജവുമായി യോജിച്ച്‌ ഭ്രൂണമായി മാറാം. അമ്മയുടെ ജനിതകം രണ്ടു കുട്ടികളിലും കാണും. പക്ഷേ അച്ഛന്റെ ജനിതകം വെവ്വേറെ. പ്ളാസന്റയും (മറുപിള്ള) വെവ്വേറെ.

കൊച്ചു കേരളത്തിലും അങ്ങ് വിശാല ബ്രസീലിലും ഇതു തന്നെയാണു സംഭവിച്ചത്. മനുഷ്യരില്‍ ഇത് അപൂര്‍വമാണെങ്കിലും നായ്ക്കളിലും പൂച്ചകളിലും പശുക്കളിലുമൊക്കെ സാധാരണമാണത്രെ. ലോകമാകെ ഇത്തരം 20 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വിവരം രഹസ്യം തന്നെ : കേരളത്തില്‍ നടന്ന സംഭവത്തില്‍, ഹര്‍ജിക്കാരനായ ഭര്‍ത്താവിന് കോടതി വിവാഹമോചനം നല്‍കി. കേസ് ക്ലോസ്ഡ്. ശാസ്ത്ര സ്ഥാപനത്തിലെ എത്തിക്സ് കമ്മിറ്റി ഈ സംഭവം പുറത്തുവിടരുതെന്നും രഹസ്യമായി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചു.

ഇതിഹാസത്തിലും ഇരകളുടെ അച്ഛന്മാര്‍ : ഇരട്ട കുട്ടികള്‍ക്ക് 2 അച്ഛന്‍മാര്‍ എന്ന പ്രതിഭാസം ഗ്രീക്ക് ഇതിഹാസങ്ങളിലുമുണ്ട്. സീയുസ് ദേവനും ഭര്‍ത്താവ് ടിന്‍ഡാറിയതുമായി ലെഡ എന്ന കഥാപാത്രം ശയിക്കുന്നു. ഇരട്ട പെണ്‍മക്കളുണ്ടായി. സീയൂസ് ദേവനില്‍ ജനിച്ച ഹെലനും ഭര്‍ത്താവില്‍ ജനിച്ച ക്ളിറ്റെംനെസ്ട്രയും. പിന്നീടും ഇതേ കഥാപാത്രത്തിന് രണ്ട് അച്ഛന്‍മാരില്‍ ഇരട്ട ആണ്‍മക്കളുണ്ടായി. സീയൂസില്‍ പോള്യൂക്സും ഭര്‍ത്താവില്‍ കാസ്റ്ററും. ഷിയോണ്‍ എന്ന മറ്റൊരു കഥാപാത്രം അപ്പോളോ ദേവനും ഹെര്‍മിസ് ദേവനുമായി ഒരേ രാത്രി ശയിച്ച്‌ ഇരട്ട ആണ്‍മക്കളുണ്ടായി. ഹെര്‍മിസില്‍ മകന്‍ ഓട്ടോലിക്കസും അപ്പോളോയില്‍ മകന്‍ ഫിലമ്മോനും. ഇതിഹാസങ്ങളില്‍ ഇനിയും നിരവധി ഉദാഹരണങ്ങളുണ്ട്.

 

Related Articles

Back to top button