InternationalLatest

മലയിടിച്ചിലില്‍ ബ്രിട്ടീഷ് കുടുംബം കൊല്ലപ്പെട്ടു

“Manju”

സിഡ്‌നി:ഓസ്‌ട്രേലിയയില്‍ വിനോദസഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് കുടുംബം മലയിടിച്ചിലില്‍പെട്ടു. സിഡ്‌നിയിലെ പ്രസിദ്ധമായ ബ്ലൂ മൗണ്ടന്‍സിന്റെ താഴ്വരയിലാണ് അപകടം നടന്നത്. കുടുംബത്തിലെ ഗൃഹനാഥനും(49) മകനും(9) കൊല്ലപ്പെട്ട അപകടത്തില്‍ ഭാര്യയും(50) മറ്റൊരു മകനും(14) പരിക്കുകളോടെ ആശുപത്രിയിലാണ്. 15 വയസ്സുകാരി മകള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. മലനിരകളിലൂടെ കാല്‍നടയായി പോകുന്നതിനിടെയാണ് അപ്രതീക്ഷമായി മലയിടിച്ചിലുണ്ടായത്.

ബ്രിട്ടീഷ് പൗരനായ വ്യക്തിയുടേയും കുടുംബത്തിന്റേയും മറ്റ് വിവരങ്ങള്‍ ന്യൂസൗത്ത് വെയില്‍സ് പോലീസ് പുറത്തുവിട്ടിട്ടില്ല.

Related Articles

Back to top button