KeralaLatest

കൊച്ചി കോടതിയില്‍ നിന്ന്‌ മലമ്പാമ്പിനെ പിടികൂടി

“Manju”

മട്ടാഞ്ചേരി:കൊച്ചി കോടതിയില്‍ നിന്ന്‌ മലമ്പാമ്പിനെ പിടികൂടി.ഇന്നലെ രാവിലെ പതിനൊന്നര മണിയോടെ കൊച്ചി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ രണ്ട്‌ കോടതിയിലെ ഫയലുകള്‍ സൂക്ഷിക്കുന്ന മുറിയിലെ ഹാര്‍ഡ്‌ ബോര്‍ഡ്‌ പെട്ടിയിലാണ്‌ പാമ്പിനെ കണ്ടത്‌.കോടതി ജീവനക്കാര്‍ ഫയല്‍ എടുക്കാന്‍ നോക്കിയപ്പോഴായിരുന്നു പെട്ടിയില്‍ പാമ്പിരിക്കുന്നത്‌ ശ്രദ്ധിക്കുന്ന്ത. ജീവനക്കാര്‍ മട്ടാഞ്ചേരി അഗ്നി ശമന സേനയെ അറിയിച്ചതിനെ തുടര്‍ന്ന്‌ വനം വകുപ്പിന്റെ ട്രൈയിനിയായ മട്ടാഞ്ചേരി ചെറളായി സ്വദേശി ദിനേശ്‌.ഡി പൈയുടെ നമ്പര്‍ നല്‍കുകയും ഇയാള്‍ എത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു.ഫയലുകള്‍ സൂക്ഷിക്കുന്ന മുറിയിലാണ്‌ പാമ്പിനെ കണ്ടതെന്നതിനാല്‍ കോടതി നടപടികള്‍ക്ക്‌ തടസമുണ്ടായില്ല.മൂന്നടി നീളമുള്ള പാമ്പിനെ പിന്നീട്‌ വനം വകുപ്പിന്‌ കൈമാറി.സമീപത്തെ പറമ്പില്‍ നിന്നോ മറ്റോ വന്നതാകാമെന്നാണ്‌ നിഗമനം

Related Articles

Back to top button