InternationalLatest

എലിസബത്ത് രാജ്ഞിയുടെ ഭൗതികദേഹം നിലവറയില്‍

“Manju”

ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടിന്റെ സംസ്‌കാരത്തിനായി ഭൗതിക ദേഹം രാജകീയ നിലവറയിലേയ്‌ക്ക് സമര്‍പ്പിച്ചു. ഏതാനും മണിക്കൂറിനുള്ളില്‍ രാജകുംടും ബാംഗങ്ങളും പുരോഹിതരും മാത്രം പങ്കെടുക്കുന്ന ചടങ്ങുകളിലൂടെ സംസ്‌കാരം പൂര്‍ത്തിയാകും. കഴിഞ്ഞ വര്‍ഷം അന്തരിച്ച ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെ സമീപത്ത് കിംഗ് ജോര്‍ജ്ജ് ആറാമന്‍ മെമ്മോറിയല്‍ ചാപ്പലിലാണ് സംസ്‌കാരം.
മൃതദേഹം രാജകീയ നിലവറയിലേയ്‌ക്ക് മാറ്റുമ്ബോഴുള്ള പ്രാര്‍ത്ഥനയ്‌ക്ക് നേതൃത്വം നല്‍കുന്നത് കാന്റര്‍ബറി ആര്‍ച്ച്‌ബിഷപ്പ് ഡോ. ജസ്റ്റിന്‍ വെല്‍ബിയാണ്. ബ്രിട്ടനിലെ പ്രാദേശിക സമയം രാത്രി 7.30നാണ് അന്തിമ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക.
വിലാപയാത്രയായി ഭൗതിക ദേഹം സെന്റ് ജോര്‍ജ് ചാപ്പലിലെത്തിച്ചശേഷമാണ് ലോകനേതാ ക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചത്. രണ്ടാം ഭാഗ ചടങ്ങുകള്‍ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ പൂര്‍ത്തിയാക്കിയാണ് ഭൗതിക ദേഹം കിംഗ് ജോര്‍ജ്ജ് ആറാമന്‍ മെമ്മോറിയല്‍ ചാപ്പലി ലെത്തിച്ചത്.

Related Articles

Back to top button