IndiaLatest

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിയില്‍ ഹാജരാകണം

“Manju”

ഡല്‍ഹി ;രാജ്യത്ത് കോവിഡ് രോഗ വ്യാപനത്തോത് കുറയുന്ന സാഹചര്യമാണുള്ളത്. നിശ്ചലാവസ്ഥയില്‍ നിന്നും വീണ്ടും രാജ്യം പഴയ അവസ്ഥയിലേയ്ക്ക് തിരികെ എത്തുവാന്‍ ശ്രമിയ്ക്കുകയാണ്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരോട് ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കൂടുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോടു ജോലിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. എന്നാല്‍ ബാക്കിയുള്ളവരോട് വര്‍ക്ക് ഫ്രെയിം ഹോം തുടരുവാനും ആവശ്യപ്പെട്ടു.

അണ്ടര്‍ സെക്രട്ടറിയോടും അതിനു മുകളിലുള്ളവരോടുമാണ് ജോലിയില്‍ തിരികെ പ്രവേശിക്കുവാന്‍ ആവശ്യപ്പെട്ടത്. അതേസമയം, ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും വീട്ടിലിരുന്ന് ജോലിചെയ്യാം. ഓഫീസുകളില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജൂണ്‍ 16 മുതല്‍ ജൂണ്‍ 30 വരെ ഓഫീസില്‍ എത്താനാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button