InternationalLatest

ജര്‍മ്മനിക്ക് തോല്‍വി

“Manju”

റോം: നേഷന്‍സ് ലീഗില്‍ നിന്ന് ഇംഗ്ലണ്ട് പുറത്തേക്ക്. ഇന്ന് നടന്ന മല്‍സരത്തില്‍ ഇറ്റലി എതിരില്ലാത്ത ഒരു ഗോളിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതോടെയാണ് അവര്‍ റെലഗേഷന്‍ നേരിട്ടത്. ആദ്യമായാണ് ഇംഗ്ലണ്ട് റെലഗേഷന് ഇരയാവുന്നത്. മികച്ച കളി പുറത്തെടുത്തിട്ടും ഇംഗ്ലണ്ടിന് സ്‌കോര്‍ ചെയ്യാനായില്ല. 68ാം മിനിറ്റില്‍ റാസപഡോരിയാണ് ഇറ്റലിയുടെ വിജയഗോള്‍ നേടിയത്.

ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ കരുത്തരായ ജര്‍മ്മനിയെ ഹംഗറി എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തി. ഗ്രൂപ്പില്‍ 10 പോയിന്റുമായി ഹംഗറി ഒന്നാമതും എട്ട് പോയിന്റുമായി ഇറ്റലി രണ്ടാം സ്ഥാനത്തുമാണ്. ആറ് പോയിന്റുമായി ജര്‍മ്മനി മൂന്നാമതാണ്.അവസാന സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് രണ്ട് പോയിന്റ് മാത്രമാണുള്ളത്.

Related Articles

Back to top button