IndiaLatest

സംഘര്‍ഷം : റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

“Manju”

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സെക്രട്ടേറിയേറ്റിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ രൂപീകരിച്ച അഞ്ചംഗ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സെപ്റ്റംബര്‍ 13നാണ് ബി.ജെ.പി സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച്‌ നടത്തിയത്.

മാര്‍ച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളെ കുറിച്ച്‌ അന്വേഷിക്കാന്‍ നദ്ദ അഞ്ചംഗ സംഘത്തെ നിയമിച്ചിരുന്നു. അക്രമത്തിന് കാരണമെന്താണെന്നും സ്ഥിതിഗതികള്‍ വിലയിരുത്താനും സംഘത്തിന് അദ്ദേഹം നിര്‍ദേശം നല്‍കി. പശ്ചിമ ബംഗാളിലെ മമത സര്‍ക്കാരിനെതിരെയാണ് ബി.ജെ.പി മാര്‍ച്ച്‌ നടത്തിയത്. ഉത്തര്‍പ്രദേശ് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ബ്രിജ്‌ലാല്‍, രാജ്യസഭാ എം.പിമാരായ കേണല്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, സമീര്‍ ഒറോണ്‍, അപരാജിത സാരംഗി, സുനില്‍ ജാഖര്‍ എന്നിവരാണ് അഞ്ചംഗ സംഘത്തിലുള്ളവര്‍. മാര്‍ച്ചിനിടെ പരിക്കേറ്റ ബി.ജെ.പി കൗണ്‍സിലര്‍ മീനാ ദേവി പുരോഹിതിനെ സംഘം സന്ദര്‍ശിച്ചു

Related Articles

Back to top button