ന്യൂഡല്‍ഹി: ഓഫീസര്‍ തസ്തികയില്‍ നിയമനത്തിന് ഒരുങ്ങി പ്രമുഖ പൊതുമേഖ ബാങ്കായ എസ്ബിഐ. വിവിധ തലങ്ങളില്‍ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരെ സ്ഥിരമായും കരാര്‍ അടിസ്ഥാനത്തിലും നിയമിക്കാനാണ് എസ്ബിഐ തീരുമാനിച്ചത്.ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. നവംബര്‍ 22ന് ആരംഭിച്ച രജിസ്ട്രേഷന് ഡിസംബര്‍ 12ന് അവസാനിക്കും. പ്രോജക്ട്സ് – ഡിജിറ്റല്‍ പേയ്മെന്റ്സ്, പ്രോജക്ട്സ്- ഡിജിറ്റല്‍ പേയ്മെന്റ്സ്/ കാര്‍ഡ്സ്, പ്രോജക്ട്സ്- ഡിജിറ്റല്‍ പ്ലാറ്റ്ഫോം എന്നി വിവിധ തലങ്ങളില്‍ മാനേജര്‍ തസ്തികയിലാണ് സ്ഥിരം നിയമനം നടത്തുന്നത്. മാനേജര്‍ പദവിയില്‍ വരുന്ന ക്രെഡിറ്റ് അനലിസ്റ്റ് തസ്തികയിലേക്കും സ്ഥിരം നിയമനമാണ്. കേന്ദ്ര സായുധ സേനയില്‍ സര്‍ക്കിള്‍ അഡ് വൈസര്‍ തസ്തികയിലാണ് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.
Related Articles
Check Also
Close
-
പ്രധാനമന്ത്രി – മുഖ്യമന്ത്രി കൂടിക്കാഴ്ച നാളെ.July 12, 2021 10:46 PM