LatestThiruvananthapuram

ആത്മീയതയുമായി ബന്ധപ്പെട്ട ചികിത്സാശാസ്ത്രമാണ് സിദ്ധ- ഡോ.പി. ഹരിഹരൻ

“Manju”

ശാന്തിഗിരി : ആത്മീയതയുമായി ബന്ധപ്പെട്ടൂ നിൽക്കുന്ന ഭാരതത്തിന്റെ തനതു ചികിത്സാവിഭാഗമാണ് സിദ്ധയെന്ന് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.പി. ഹരിഹരൻ. ശാന്തിഗിരി ആശ്രമത്തിലെ 38-ാമത് സന്ന്യാസദീക്ഷാവാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് സ്പിരിച്വൽ സോണ്‍ കോൺഫറൻസ് ഹാളിൽ ഇന്ന് ( 29-09-2022 വ്യാഴാഴ്ച) രാവിലെ 10 ന് നടന്ന ബോധവത്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിദ്ധം എന്ന വാക്കിന് അര്‍ത്ഥം അറിവ് എന്നാണ്. ഈശ്വരനിൽ ജീവിതം സമർപ്പിച്ച സിദ്ധൻമാരിൽ നിന്നാണ് സിദ്ധവൈദ്യം എന്ന അറിവ് ലോകത്തിന് പകർന്നത്. വേദശാസ്ത്രങ്ങളെക്കാൾ ഗുരുക്കൻമാരുടെ വാക്കുകൾക്ക് പ്രാധാന്യം നൽകി ജീവിച്ചവരാണ് സിദ്ധൻമാരെന്നും
4448 രോഗങ്ങളെ നിർണ്ണയിക്കാനും പ്രതിവിധി നിശ്ചയിക്കാനും അവർക്ക് കഴിഞ്ഞെന്നും ഡോക്ടർ പറഞ്ഞു.

ജീവിതശൈലിരോഗങ്ങളെ തടയാൻ ഏറ്റവും നല്ല മാർഗ്ഗം സിദ്ധ ചികിത്സയിൽ വിശദീകരിക്കുന്നു. ആഹാരമാണ് മരുന്ന് എന്നതാണ് സിദ്ധ ചികിത്സയുടെ ആശയം. ചിട്ടയായ ജീവിതചര്യയും വ്യായാമവും ആഹാരക്രമവുമുണ്ടായാൽ രോഗങ്ങളുടെ കടന്നുവരവിനെ ഒരു പരിധി വരെ നമുക്ക് തടയാൻ കഴിയും. കോവിഡ് മഹാമാരി പോലുള്ളവയെ ചെറുക്കാൻ ആദ്യം വേണ്ടത് രോഗപ്രതിരോധമാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് ഒരോ കാലത്തിനും അനുഅസരിച്ച് ശരീരത്തിന് രോഗപ്രതിരോധശേഷി ലഭിക്കുന്ന ഔഷധസേവയാണ്. ശരീരം നശിച്ചാൽ ജീവന്‍ ഇല്ലാതാകുന്നു. അതുകൊണ്ടു ജീവൻ രക്ഷിക്കണമെങ്കിൽ ശരീരം സൂക്ഷിക്കണം എന്ന് തിരുമൂലർ മന്ത്രവും ഡോക്ടർ ഓർമ്മിപ്പിച്ചു.

Related Articles

Back to top button