IndiaLatest

രാജ്യമാകെ വൈ-ഫൈ സേവനവുമായി കേന്ദ്രം

“Manju”

വിമാനയാത്രയിലെ വൈ ഫൈ അനുഭവം

ശ്രീജ.എസ്

ഡല്‍ഹി: രാജ്യമൊട്ടാകെ വിപുലമായ തോതില്‍ വൈ-ഫൈ സേവനം ലഭ്യമാക്കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ലൈസന്‍സ് ഫീസോ, പ്രത്യേക നിരക്കോ ഈടാക്കാതെ വൈ-ഫൈ നെറ്റ്‌വര്‍ക്കുകള്‍ ആരംഭിക്കാനാണ് അനുമതി. പബ്ലിക് ഡേറ്റ ഓഫീസുകള്‍ വഴി വൈ-ഫൈ സേവനം ലഭ്യമാക്കുകയാണ് പദ്ധതി.

പിഎം-വാണി എന്ന പേരില്‍ വൈ -ഫൈ സേവനം ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടത്. .പബ്ലിക് ഡേറ്റ ഓഫീസുകളില്‍ നിന്ന് പ്രത്യേക ഫീസോ, രജിസ്‌ട്രേഷന്‍ നിരക്കോ ഇതിന് ഈടാക്കില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാജ്യത്ത് നിരവധി പബ്ലിക് ഡേറ്റ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതുവഴിയാണ് സേവനം ലഭ്യമാക്കുക.

Related Articles

Back to top button