LatestThiruvananthapuram

നോക്കുകൂലി ആവശ്യപ്പെട്ടാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം

“Manju”

തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഡിജിപി അനില്‍കാന്ത്.

നോക്കുകൂലിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡിജിപി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. നോക്കുകൂലി ആവശ്യപ്പെട്ടാല്‍ പിടിച്ചുപറിക്കും മറ്റു കുറ്റകൃത്യങ്ങള്‍ക്കുമുളള വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നല്‍കി കേസ് അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിക്കാനും ഡിജിപി നിര്‍ദ്ദേശമുണ്ട്.

സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥയും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഡിജിപി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.

Related Articles

Back to top button