InternationalLatest

പ്രവാസികൾക്കായി ഗ്ലോബൽ പ്രവാസി റിഷ്ടാ പോർട്ടൽ

“Manju”

അത്യാവശ്യ സന്ദർഭങ്ങളിൽ പ്രവാസികൾക്ക് നേരിട്ട് നിർദേശം നൽകുന്നതിനും മറ്റുമായാണ് ഇന്ത്യൻ വിദേശകാര്യ വകുപ്പ് ഗ്ലോബൽ പ്രവാസി റിഷ്ടാ എന്ന പേരിൽ പോർട്ടൽ ആരംഭിച്ചത്. ദുബായിലും വടക്കൻ എമിറേറ്റുകളിലുമുള്ള ഇന്ത്യക്കാരായ പ്രവാസികൾ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നിർദ്ദേശിച്ചിരിക്കുന്നത്. ലോകത്തുള്ള 3.1 കോടി പ്രവാസികളുമായി നേരിൽ സംവദിക്കുന്നതിന് ലക്ഷ്യമിട്ടാണ് പോർട്ടൽ സജ്ജീകരിക്കുന്നത്.കോൺസുലാർ സർവിസുകൾ എളുപ്പത്തിൽ ലഭിക്കാനും പോർട്ടൽ സഹായിക്കും. രജിസ്​റ്റർ ചെയ്യുന്നവർക്ക്​ എമർജൻസി അലർട്ടുകൾ, നിർദേശങ്ങൾ, വിവരങ്ങൾ എന്നിവ ലഭിക്കും. പ്രവാസികളുമായി ബന്ധപ്പെട്ട സർക്കാറി​െൻറ പുതിയ സ്​കീമുകളെക്കുറിച്ച്​ പോർട്ടലിൽ അപ്​ഡേറ്റ്​ ചെയ്യും വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും ഇന്ത്യൻ എംബസികൾ അടക്കമുള്ള പ്രതിനിധി കാര്യാലയങ്ങളുമായും, പ്രവാസികളുമായും ത്രിമാന ആശയവിനിമയം പുതിയ പോർട്ടലിലൂടെ സാധ്യമാകും. ഇന്ത്യക്കാരുടെ കൃത്യമായ ഡേറ്റാ ബേസ് ഇതുമൂലം ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾക്ക് ലഭിക്കുകയും ചെയ്യും.

Related Articles

Back to top button