IndiaKeralaLatest

മനസിന്റെ വിങ്ങല്‍ മാറാന്‍ ചിലര്‍ക്ക് ദുഖം പങ്കിട്ടേ മതിയാവൂ! മോദിയ്ക്ക് പിന്തുണയുമായി കങ്കണ

“Manju”

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം വാരണസിയിലെ ആരോഗ്യപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായത് വാര്‍ത്തയായിരുന്നു. കൊവിഡ് ബാധിച്ച്‌ മരിച്ചവരെ ഓര്‍ത്തായിരുന്നു മോദി വിതുമ്ബിയത്.
ഇതിന് പിന്നാലെ ചിലര്‍ പ്രധാനമന്ത്രിയുടേത് മുതലക്കണ്ണീരാണെന്ന് വിമര്‍ശിച്ചിരുന്നു. കൂടാതെ സോഷ്യല്‍ മീഡിയയില്‍ ചില ട്രോളുകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മോദിയെ പിന്തുണച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്.അദ്ദേഹത്തിന്റെ കണ്ണുനീര്‍ സത്യമോ വ്യാജമോ ആയിക്കോട്ടെ, എന്തിനാണ് ഇങ്ങനെ വിമര്‍ശിക്കുന്നതെന്നാണ് നടി ചോദിക്കുന്നത്.
‘കണ്ണുനീര്‍ സത്യമോ വ്യാജമോ ആയിക്കോട്ടെ. നിങ്ങള്‍ അത് സത്യമാണോ എന്നറിയാന്‍ പരിശോധന നടത്തുകയാണോ ചെയ്യുക, അതോ അന്യന്റെ പ്രയാസങ്ങളില്‍ വിഷമിക്കുന്ന വ്യക്തിയുടെ വൈകാരികതയെ സ്വീകരിക്കുകയാണോ ചെയ്യുക?
മനസിന്റെ വിങ്ങല്‍ മാറാന്‍ ചിലര്‍ക്ക് ദുഖം പങ്കിട്ടേ മതിയാവൂ. ആ കണ്ണുനീര്‍ അറിയാതെയാണോ അറിഞ്ഞുകൊണ്ടാണോ വന്നത് എന്നതിന് എന്താണ് പ്രസക്തി? അത് ഇത്ര വലിയ കാര്യമാണോ? ചിലര്‍ എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണുന്നവരാണ്. പ്രധാനമന്ത്രിയോട് ഞാന്‍ പറയുന്നു. അങ്ങയുടെ കണ്ണുനീര്‍ ഞാന്‍ സ്വീകരിക്കുന്നു. ജയ് ഹിന്ദ്.’- എന്നാണ് നടി പ്രതികരിച്ചിരിക്കുന്നത്.

Related Articles

Back to top button