IndiaLatest

ഏറ്റവും കൂടുതല്‍ ശൈശവവിവാഹം നടക്കുന്നത് ജാര്‍ഖണ്ഡില്‍

“Manju”

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളുടെ ശൈശവവിവാഹം നടക്കുന്ന സംസ്ഥാനമായി ജാര്‍ഖണ്ഡ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ‘ഡെമോഗ്രാഫിക് സാമ്പിള്‍’ സര്‍വേയിലാണ് കണ്ടെത്തല്‍.

ആഭ്യന്തര മന്ത്രാലയത്തിലെ രജിസ്ട്രാര്‍ ജനറലിന്റെയും സെന്‍സസ് കമ്മീഷണറുടെയും ഓഫീസ് നടത്തിയ സര്‍വേ പ്രകാരം പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് വിവാഹിതരാകുന്ന പെണ്‍കുട്ടികളുടെ ശതമാനം ജാര്‍ഖണ്ഡില്‍ 5.8 ആണ്. ജാര്‍ഖണ്ഡില്‍ ഗ്രാമപ്രദേശങ്ങളില്‍ 7.3 ശതമാനവും നഗരപ്രദേശങ്ങളില്‍ മൂന്ന് ശതമാനവുമാണ് ശൈശവവിവാഹങ്ങള്‍.

21 വയസ്സിന് മുമ്പ് പകുതിയിലധികം സ്ത്രീകളും വിവാഹിതരായ രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളാണ് ജാര്‍ഖണ്ഡും പശ്ചിമ ബംഗാളും. പശ്ചിമ ബംഗാളില്‍ 54.9 ശതമാനം പെണ്‍കുട്ടികളും 21 വയസ്സിന് മുമ്പ് വിവാഹിതരാകുമ്പോള്‍, ജാര്‍ഖണ്ഡില്‍ 54.6 ശതമാനമുണ്ട്. ദേശീയ ശരാശരി 29.5 ശതമാനമാണ്. അതേസമയം നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2015ല്‍ 32 പേരും 2016ല്‍ 27, 2017ല്‍ 19, 2018ല്‍ 18, 2019ലും 2020ലും 15 പേര്‍ വീതവും മന്ത്രവാദത്തിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ കൊല്ലപ്പെട്ടു.

Related Articles

Back to top button