Latest

പോപ്പുലർ ഫ്രണ്ടിന്റെ ‘ഇന്ത്യ 2047‘ കേസ് എൻ ഐ എ ഏറ്റെടുത്തു

“Manju”

പട്ന: പ്രധാനമന്ത്രിയെ വധിക്കാനും ഭരണഘടന അട്ടിമറിക്കാനും ഗൂഢാലോചന നടത്തിയ കേസ് എൻ ഐ എ ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് കേസ് എൻ ഐ എ ഏറ്റെടുത്തത്. രാജ്യത്തെ ഭരണസംവിധാനം അട്ടിമറിക്കാനുള്ള ഗൂഢപദ്ധതിയുമായി ജൂലൈ 14ന് പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ പ്രവർത്തകർ ബിഹാർ എടിഎസ്- എൻ ഐ എ സംഘത്തിന്റെ പിടിയിലായിരുന്നു. ഈ കേസാണ് എൻ ഐ എ ഏറ്റെടുത്തത്.

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ‘മിഷൻ ഇന്ത്യ 2047‘ എന്ന സർക്കുലറും പോലീസ് പ്രതികളിൽ നിന്നും കണ്ടെടുത്തിരുന്നു. 2047ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ ലക്ഷ്യമിട്ട് യുവാക്കൾക്ക് ആയുധ പരിശീലനം നൽകി ജിഹാദിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ട് പ്രതികൾ പ്രവർത്തിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കാൻ പദ്ധതിയിട്ട് പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയ ‘ഇന്ത്യ 2047‘ എന്ന സർക്കുലറിൽ ഗുരുതരമായ ഉള്ളടക്കമാണ് ഉള്ളത്. രാജ്യത്തെ എല്ലാ വീടുകളിലും പോപ്പുലർ ഫ്രണ്ട് ആശയം എത്തിക്കണമെന്ന് സർക്കുലറിൽ പറഞ്ഞിരുന്നു. സംഘടനയിലെ അംഗങ്ങൾക്ക് സായുധ പരിശീലനം നൽകാൻ പരിശീലകർ സംസ്ഥാനങ്ങളിൽ ഉടനീളം സഞ്ചരിക്കണം. ആയുധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കാൻ ജനവാസം കുറഞ്ഞ പ്രദേശങ്ങൾ തിരഞ്ഞെടുക്കണം. ഇതിനായി മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ ഭൂമി വാങ്ങി കൂട്ടണം. ഇവിടങ്ങളിൽ ആയുധ സംഭരണം നടത്തണം. ഇത്തരത്തിൽ സ്വന്തമായി സൈന്യത്തെ സജ്ജീകരിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.

തുർക്കി, പാകിസ്താൻ തുടങ്ങിയ ഇസ്ലാമിക രാഷ്‌ട്രങ്ങൾ സഹായം ഉറപ്പ് നൽകിയതായും പോപ്പുലർ ഫ്രണ്ട് സർക്കുലറിൽ പറയുന്നു. കാര്യങ്ങൾ കണക്ക്കൂട്ടൽ അനുസരിച്ച് മുന്നോട്ട് പോയാൽ, സ്വന്തം ഭരണഘടന സ്ഥാപിച്ച് ഇസ്ലാമിന്റെ മഹത്വം പുനസ്ഥാപിക്കണമെന്നും എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് ഭാരവാഹികൾക്കിടയിൽ പ്രചരിപ്പിക്കാൻ തയ്യാറാക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.

രാജ്യത്തെ 10 ശതമാനം മുസ്ലീങ്ങൾ തങ്ങൾക്കൊപ്പം നിന്നാൽ ഭീരുക്കളായ ഭൂരിപക്ഷത്തെ അടിച്ചമർത്തി തങ്ങളുടെ രാജ്യം സ്ഥാപിക്കാൻ കഴിയുമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ആത്മവിശ്വാസം ഉണ്ടെന്ന് മാർഗരേഖയിൽ അവകാശപ്പെടുന്നു.

പിടിയിലായ അതർ പർവേസ്, മുഹമ്മദ് ജലാലുദ്ദീൻ എന്നീ മതതീവ്രവാദികൾ കേരളം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുള്ള യുവാക്കൾക്കാണ് പ്രധാനമായും ആയുധ പരിശീലനം നൽകിയിരുന്നതെന്നും ബിഹാർ പോലീസ് കണ്ടെത്തി. ബിഹാറിലെ ഫുൽവാരി ഷരീഫ് മേഖലയിൽ വെച്ചാണ് ഭീകരർ പിടിയിലായത്. ഇവരിൽ നിന്നും പരിശീലനം നേടിയ മലയാളി യുവാക്കളിലേക്കും അന്വേഷണം നീണ്ടേക്കും.

വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ജലാലുദ്ദീൻ, മുൻ സിമി അംഗവും നിലവിൽ പോപ്പുലർ ഫ്രണ്ട്- എസ് ഡി പി ഐ സജീവ പ്രവർത്തകനുമായ അതാർ പർവേസ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഝാർഖണ്ഡ് സ്വദേശിയാണ് മുഹമ്മദ് ജലാലുദ്ദീൻ. 2001-02 കാലഘട്ടത്തിൽ, സിമിയുടെ നിരോധനത്തെ തുടർന്ന് ബിഹാറിൽ ബോംബ് സ്ഫോടനം നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് പർവേസിന്റെ ഇളയ സഹോദരൻ മഞ്ജർ.

Related Articles

Back to top button