IndiaLatest

ദളിത് കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

“Manju”

ഹരിയാനയില്‍ മേല്‍ജാതിക്കാര്‍ ആക്രമിച്ച ദളിത് കുടുംബത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.സണ്‍പെഡ് ഗ്രാമത്തിലെത്തി അക്രമത്തിനിരയായവരുടെ കുടുംബാംഗങ്ങളെ രാഹുല്‍ കണ്ടു. അവര്‍ക്ക് നേരിടേണ്ടി വന്ന അപമാനത്തെയും അനീതിയെയും രാഹുല്‍ ​ഗാന്ധി അപലപിച്ചു. ഇത്തരം അനീതികള്‍ തുടച്ചുമാറ്റുമെന്ന് പറഞ്ഞ രാഹുല്‍ ​ഗാന്ധി കുടുംബത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.സെപ്തംബര്‍ 8 ന് ഈ ഗ്രാമവാസികള്‍ ഭൂതയമ്മ മേള നടത്തുകയായിരുന്നു, ഗ്രാമദേവതയുടെ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. ഇതിനിടയില്‍ ദളിത് കുടുംബത്തിലെ ശോഭയുടെയും രമേശിന്റെയും 15 വയസ്സുള്ള മകന്‍ ഗ്രാമ ദേവതയായ സിദിരണ്ണയുടെ വിഗ്രഹത്തില്‍ ഘടിപ്പിച്ച ദണ്ഡില്‍ സ്പര്‍ശിച്ചത്.

ഗ്രാമവാസിയായ വെങ്കിടേശപ്പ ഇത് കണ്ട് ഗ്രാമത്തിന്‍റെ ആചാരം ലംഘിച്ചതായി ആരോപിച്ചു. അടുത്ത ദിവസം ഗ്രാമത്തിലെ മുതിര്‍ന്നവരുടെ മുമ്പാകെ ഹാജരാകാന്‍ അവര്‍ കുട്ടിയുടെ കുടുംബത്തെ വിളിച്ചുവരുത്തി. ദളിതര്‍ ദണ്ഡില്‍ തൊട്ടെന്നും ഇപ്പോള്‍ അത് അശുദ്ധമാണെന്നും അവര്‍ എല്ലാം വീണ്ടും പെയിന്റ് ചെയ്യണമെന്നും അവര്‍ ആരോപിച്ചു. വീണ്ടും പെയിന്‍റ് ചെയ്യുന്നതിന് ഒക്‌ടോബര്‍ ഒന്നിന് 60,000 രൂപ നല്‍കണമെന്ന് ഗ്രാമമൂപ്പന്‍ നാരായണസ്വാമി പിഴ വിധിച്ചു. ഒക്ടോബര്‍ ഒന്നിനകം പിഴയടച്ചില്ലെങ്കില്‍ കുടുംബത്തെ മുഴുവന്‍ പുറത്താക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button