KeralaLatestThiruvananthapuram
മാസ്ക് വിതരണവും ഓർമ്മ മരം നടലും
ജ്യോതിനാഥ് കെ പി
നെടുമങ്ങാട്: സിപിഐ പ്ലാത്തറ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച വിശ്വംഭരൻ പ്ലാത്തറയുടെ പേരിൽ ഓർമ്മ മരം നടീലും മാസ്ക് വിതരണവും നടത്തി. പ്ലാത്തറ ജംഗ്ഷനിൽ വച്ച് നടത്തിയ പരിപാടി മുൻ എംഎൽഎ മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.. വി ബി ജയകുമാർ, വീ രാജീവ്, എസ് രാജപ്പൻ നായർ, എസ് എസ് സുരേഷ് കുമാർ കെ ഉദയകുമാർ, എസ് വേലായുധൻ നായർ, വി പ്രഭാകുമാരി എന്നിവർ പങ്കെടുത്തു.