KeralaLatest

ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ കോളേജ് ദിനാഘോഷം

“Manju”

 

പോത്തന്‍കോട് : ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ കോളേജ് ദിനാഘോഷം നടന്നു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിര്‍വഹിച്ചു. പ്രശസ്ത പിന്നണി ഗായകന്‍ അരവിന്ദ് വേണുഗോപാല്‍ വിശിഷ്ടാതിഥിയായി. പാട്ടുകളിലൂടെ വേദിയെയും സദസ്സിനെയും ത്രസിപ്പിച്ച അദ്ധേഹം അദ്ധ്യപകരുടെ അഭ്യര്‍ത്ഥന മാനിച്ച് തൻ്റെ അച്ഛന്‍ ആലപിച്ച ‘ഒന്നാം രാഗം പാടി’ എന്നു തുടങ്ങുന്ന ഗാനവും ആലപിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഡി.കെ.സൗന്ദരരാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശാന്തിഗിരി ഹെൽത്ത്കെയർ & റിസർച്ച് ഓർഗനൈസേഷൻ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, ജനനി സുകൃത ജ്ഞാന തപസ്വിനി, ജനനി കരുണദീപ്തി ജ്ഞാന തപസ്വിനി, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കുതിരകുളം ജയൻ, ക്ഷേമകാര്യ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. സഹീറത്ത് ബീവി, ശാന്തിഗിരി ആശ്രമം ആർട്സ് &കൾച്ചർ അഡ്വൈസർ സബീർ തിരുമല, ഡോ.ജി.മോഹനാംബിഗൈ, ജ്യോതി ഉദയഭാനു, ഷാജി. ഇ.കെ, ഡോ. അനുപമ.കെ.ജെ, പി.ടി.എ ഭാരവാഹികളായ സന്തോഷ് കുമാർ, ഹൻസ്‌രാജ്.ജി.ആർ, വിദ്യാർത്ഥി പ്രതിനിധി നന്മ.എൽ എന്നിവർ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികളും വൈകുന്നേരം 6 ന് മ്യൂസിക് ബാൻഡും നടന്നു.

ശാന്തിഗിരി സിദ്ധ കോളേജ് ഡേയിലെ വിവിധ ദൃശ്യങ്ങളിലൂടെ

Related Articles

Back to top button