InternationalLatest

എറിക്സണ്‍ ദേശീയ ടീമില്‍

“Manju”

മാര്‍ച്ചില്‍ നെതര്‍ലന്‍ഡ്‌സിനും സെര്‍ബിയയ്‌ക്കുമെതിരെ നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ഡെന്‍മാര്‍ക്ക് ടീമില്‍ ക്രിസ്റ്റ്യന്‍ എറിക്‌സന്‍ ഇടംപിടിച്ചു.ഫുട്ബോള്‍ പ്രേമികള്‍ക്ക് ആകെ സന്തോഷം നല്‍കുന്ന വാര്‍ത്ത ആകും ഇത്.

കഴിഞ്ഞ വേനല്‍ക്കാലത്ത് കോപ്പന്‍ഹേഗനില്‍ നടന്ന യൂറോ 2020 ല്‍ ഫിന്‍‌ലന്‍ഡിനെതിരായ മത്സരത്തിനിടെ മൈതാനത്ത് വെച്ച്‌ ഹൃദയാഘാതമുണ്ടായ എറിക്സണ്‍ അതിനു ശേഷം ഡെന്മാര്‍ക്കിനായി കളിച്ചിട്ടില്ല. ഇംഗ്ലീഷ് ക്ലബായ ബ്രെന്റ്‌ഫോര്‍ഡിലൂടെ ഫുട്ബോള്‍ കളത്തിലേക്ക് അടുത്തിടെ തിരികെയെത്തിയ എറിക്സണ്‍ ദേശീയ ടീമില്‍ വീണ്ടും ഇറങ്ങുന്നത് ഏവരും കാണാന്‍ ആഗ്രഹിക്കുന്ന കാഴ്ച ആകും.അവസാന മത്സരത്തില്‍ ബേണ്‍ലിക്കെതിരായ ബ്രെന്റ്ഫോര്‍ഡിന്റെ 2-0 വിജയത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന ഒരു അസിസ്റ്റ് എറിക്സണ്‍ നല്‍കിയിരുന്നു.

Related Articles

Back to top button